Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeKerala Assembly Election 2026കേരളത്തിൽ നിർണ്ണായക ശക്തിയാകാൻ BJP: എക്സിറ്റ് പോൾ ഫലങ്ങളിൽ വലിയ പ്രതീക്ഷയിൽ...

കേരളത്തിൽ നിർണ്ണായക ശക്തിയാകാൻ BJP: എക്സിറ്റ് പോൾ ഫലങ്ങളിൽ വലിയ പ്രതീക്ഷയിൽ NDA ക്യാമ്പ് | BJP

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനകളിൽ വലിയ പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാനത്ത് ഇക്കുറി തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും, തങ്ങൾ നിർണ്ണായക ശക്തിയായി മാറുമെന്നുമാണ് ബിജെപി ക്യാമ്പിന്റെ വിലയിരുത്തൽ.(BJP to become a decisive force in Kerala, NDA camp has high hopes on exit poll results)

3 മുതൽ 11 വരെ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്ന് ‘ടുഡേയ്‌സ് ചാണക്യ’ പോലുള്ള ചില എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. ചില സർവേകൾ 14 സീറ്റുകൾ വരെ എൻഡിഎയ്ക്ക് ലഭിക്കാമെന്നും സൂചിപ്പിക്കുന്നു. 20 ശതമാനം വോട്ട് വിഹിതം എന്ന ലക്ഷ്യത്തിലേക്കെത്താൻ കഴിയുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

സർവേ ഫലങ്ങൾ സമുദായ അടിസ്ഥാനത്തിൽ ബിജെപിക്ക് അനുകൂലമായ പല സൂചനകളും നൽകുന്നുണ്ട്. നായർ വിഭാഗത്തിൽ നിന്ന് ബിജെപിക്ക് വലിയ മുന്നേറ്റം ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 32 ശതമാനവും എൽഡിഎഫിന് 28 ശതമാനവും വോട്ടുകൾ ലഭിച്ചേക്കാം. ഈഴവ വിഭാഗത്തിൽ എൽഡിഎഫ് മേൽക്കൈ തുടരുമ്പോൾ, ബിജെപിക്ക് 32 ശതമാനത്തോളം വോട്ട് ലഭിക്കുമെന്ന് കണക്കാക്കുന്നു.

ക്രിസ്ത്യൻ വോട്ടുകളിൽ 53 ശതമാനവും മുസ്ലിം വോട്ടുകളിൽ 62 ശതമാനവും യുഡിഎഫിന് ലഭിക്കുമെന്നാണ് പ്രവചനം. ക്രിസ്ത്യൻ ഔട്ട്റീച്ച് കാര്യമായി വിജയിച്ചില്ലെന്ന തിരിച്ചറിവ് ബിജെപി നേതൃത്വത്തിനുണ്ട്. നേമം, കഴക്കൂട്ടം എന്നിവിടങ്ങളിൽ താമര വിരിയുമെന്ന് തന്നെയാണ് ബിജെപി ഇപ്പോഴും കരുതുന്നത്. കൂടാതെ വട്ടിയൂർക്കാവ്, ചാത്തന്നൂർ, തിരുവല്ല, പാലക്കാട്, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും നേതൃത്വം വിലയിരുത്തുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.