HomeKerala Assembly Election 2026നിയമസഭാ തിരഞ്ഞെടുപ്പ്: MV ഗോവിന്ദൻ്റെയും PK ശ്യാമളയുടെയും സ്വത്തു വിവരങ്ങൾ പുറത്ത്...

നിയമസഭാ തിരഞ്ഞെടുപ്പ്: MV ഗോവിന്ദൻ്റെയും PK ശ്യാമളയുടെയും സ്വത്തു വിവരങ്ങൾ പുറത്ത് | Assembly elections

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയ്ക്കും ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദനും കൂടി രണ്ട് കോടിയോളം രൂപയുടെ ആസ്തിയുള്ളതായി സത്യവാങ്മൂലം. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച രേഖകളിലാണ് സ്ഥാനാർത്ഥിയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.(Assembly elections, Asset details of MV Govindan and PK Shyamala revealed)

സ്ഥാനാർത്ഥിയായ പി.കെ. ശ്യാമളയുടെ കൈവശം പണമായി 8,000 രൂപയുണ്ട്. വിവിധ ബാങ്കുകളിലെ നിക്ഷേപങ്ങളിലായി 32.61 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. 5 ലക്ഷം രൂപ വിലയുള്ള കാർ ഉണ്ട്. 50 ലക്ഷം രൂപ വിലമതിക്കുന്ന 4.641 ഏക്കർ ഭൂമിയും ഇവർക്കുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കൈവശം പണമായി 5,000 രൂപയാണുള്ളത്. അദ്ദേഹത്തിന്റെ മൊത്തം സമ്പാദ്യം 55.48 ലക്ഷം രൂപയാണ്. തിരുവനന്തപുരം ലെജിസ്ലേറ്റീവ് കോംപ്ലക്സിലെ സബ് ട്രഷറിയിൽ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്.

Clickable Info Box