HomeIran Israel Conflict100 കോടി ഡോളറിൻ്റെ 'റീപ്പർ ഡ്രോണുകൾ' USന് നഷ്ടമായി: ഇറാൻ നൽകിയത്...

100 കോടി ഡോളറിൻ്റെ ‘റീപ്പർ ഡ്രോണുകൾ’ USന് നഷ്ടമായി: ഇറാൻ നൽകിയത് എട്ടിൻ്റെ പണി! | US Lost Billions In Aircraft

വാഷിങ്ടൺ: ഇറാനെതിരെ യു.എസ് – ഇസ്രയേൽ സഖ്യം നടത്തിയ സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് കനത്ത ആയുധ-സാമ്പത്തിക തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്. ഫെബ്രുവരി 28-ന് യു.എസ്-ഇസ്രയേൽ സഖ്യം ടെഹ്‌റാനിൽ നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് യുദ്ധത്തിന് തുടക്കമിട്ടത്. അന്നു മുതൽ ഇതുവരെ യു.എസിന്റെ അത്യാധുനിക അക്രമണ-നിരീക്ഷണ ഡ്രോണുകളായ എംക്യു-9 റീപ്പർ ഉൾപ്പെടെ മുപ്പതോളം ഡ്രോണുകൾ ഇറാൻ തകർത്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ.(US Lost Billions In Aircraft In Iran War Ceasefire Talks Progressing Reports)

വിപണിയിൽ ഏകദേശം മൂന്ന് കോടി ഡോളർ വിലമതിക്കുന്നതാണ് ഒരു എംക്യു-9 റീപ്പർ ഡ്രോൺ. ഡ്രോണുകൾ മാത്രം തകർന്നതിലൂടെ അമേരിക്കയ്ക്ക് 100 കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടായി. ഇത് യുദ്ധത്തിന് മുൻപ് പെന്റഗണിന്റെ കൈവശമുണ്ടായിരുന്ന ആകെ റീപ്പർ ഡ്രോണുകളുടെ 20 ശതമാനത്തോളം വരും.

ചുരുങ്ങിയത് 24 എംക്യു-9 റീപ്പർ ഡ്രോണുകൾ തകർക്കപ്പെട്ടതായി മറ്റൊരു റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും അന്തരീക്ഷത്തിൽ വെച്ച് ഇറാൻ പ്രതിരോധ നിര വെടിവെച്ചിട്ടതാണ്. ചിലത് ഇറാന്റെ മിസൈൽ ആക്രമണത്തിൽ തറയിൽ വെച്ചും മറ്റു ചിലത് യുദ്ധത്തിനിടയിലെ അപകടങ്ങളിലും തകർന്നു. അമേരിക്കയിൽ നിലവിൽ ഇവയുടെ ഉത്പാദനം നിർത്തിവെച്ചിരിക്കുന്നതിനാൽ തകർന്ന ഡ്രോണുകൾക്ക് പകരം സംവിധാനം കണ്ടെത്താനാകാതെ പെന്റഗൺ പ്രതിസന്ധിയിലാണ്.

ഡ്രോണുകൾക്ക് പുറമെ യു.എസിന് തങ്ങളുടെ പ്രമുഖ യുദ്ധവിമാനങ്ങളും ഈ യുദ്ധത്തിൽ നഷ്ടമായിട്ടുണ്ട്. പൈലറ്റുമാർ ഉണ്ടായിരുന്ന F-15E സ്‌ട്രൈക്ക് ഈഗിൾ, A-10 തണ്ടർബോൾട്ട് II എന്നീ രണ്ട് യുദ്ധവിമാനങ്ങൾ അമേരിക്കയ്ക്ക് നഷ്ടമായി. ഇതിന് പുറമെ ഇറാന് മുകളിൽ വെച്ച് യു.എസിന്റെ ഒരു ഇ-3 വ്യോമ മുന്നറിയിപ്പ് വിമാനവും, കെസി-135 ഏരിയൽ ടാങ്കറുകളും, മറ്റ് മൂന്ന് എഫ്-15 വിമാനങ്ങളും, രണ്ട് എംസി-130ജെ മൾട്ടി പർപ്പസ് കാർഗോ വിമാനങ്ങളും തകർക്കപ്പെട്ടതായി വ്യക്തമാക്കുന്നു.

Story Summary

The US military has lost around 30 drones, including 24 MQ-9 Reapers, worth nearly $1 billion since the US-Israel strikes on Tehran in late February, according to Bloomberg. The Pentagon also lost crewed jets like an F-15E and an A-10, alongside cargo and tanker aircraft. Following Iran’s retaliatory strikes on Gulf nations, both countries are currently holding intense indirect negotiations for a final peace deal.

WhatsApp Channel Banner

Latest updates

1997-ൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സമരമുഖത്ത്; ഇന്ന് നീറ്റ് വിവാദത്തിൽ...

രാജ്യത്ത് നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളും ശക്തമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ 1997-ലെ വിദ്യാർത്ഥി സമര ചരിത്രം വീണ്ടും ചർച്ചയാകുകയാണ് (Dharmendra Pradhan 1997...

‘ചോദ്യപേപ്പർ ചോർച്ച കേസിലെ നടപടികൾക്കായി ഫാസ്റ്റ് ട്രാക്ക് കോടതികൾ,...

ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ അതിവേഗ വിചാരണയും കടുത്ത ശിക്ഷയും ഉറപ്പാക്കാൻ രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും ഭാവിക്കുമപ്പുറം...

കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് 560 രൂപ കൂടി...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്ന് പവന് 560 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,08,000 രൂപയായി ഉയർന്നു. ഗ്രാമിന് 70 രൂപയുടെ വർദ്ധനവോടെ...

വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ നിർണായക പ്രഖ്യാപനം; ചോദ്യപേപ്പർ ചോർച്ച കേസ്...

രാജ്യത്ത് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി (Fast-Track Courts For Paper Leak Cases) ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ...

മദ്യപിച്ചെത്തി നിർത്തിയിട്ടിരുന്ന തെലങ്കാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ബസ്...

ഹൈദരാബാദ്: തെലങ്കാനയിലെ ജഗിത്യാൽ ജില്ലയിൽ സുരക്ഷാ വീഴ്ചയെ തുടർന്ന് ആർ.ടി.സി ബസ് മോഷണം പോയി. കൊരുട്‌ല ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെബസാണ് മദ്യപിച്ചെത്തിയ ഒരാൾ കടത്തിക്കൊണ്ടുപോയത്. തുടർന്ന്...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...