HomeIran Israel Conflict'കനത്ത തിരിച്ചടിയുണ്ടാകും': യുക്രെയ്ൻ ആക്രമണത്തിന് മറുപടിയുമായി ഇറാൻ | Iran Warns...

‘കനത്ത തിരിച്ചടിയുണ്ടാകും’: യുക്രെയ്ൻ ആക്രമണത്തിന് മറുപടിയുമായി ഇറാൻ | Iran Warns Ukraine

ടെഹ്റാൻ: കാസ്പിയൻ കടലിൽ ഇറാനിയൻ കപ്പലിന് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, ഈ നീക്കം മറുപടിയില്ലാതെ പോകില്ലെന്ന് മുന്നറിയിപ്പ് നൽകി.(Iran Warns Ukraine After Caspian Sea Attack Amid US Ceasefire)

ഇതോടെ മേഖലയിലെ സംഘർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന ആശങ്ക ശക്തമായിട്ടുണ്ട്. അതിനിടെ, ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി ഒരു എണ്ണ ടാങ്കർ കപ്പൽ തകർന്നു. ഇറാൻ നിർദ്ദേശിച്ച സുരക്ഷിത പാതയിൽ നിന്നും മാറി സഞ്ചരിച്ചതിനാലാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചെങ്കടലിൽ രണ്ട് സൗദി എണ്ണ ടാങ്കറുകൾക്ക് നേരെ ഹൂതി വിമതരെന്ന് സംശയിക്കുന്ന സംഘം വീണ്ടും ആക്രമണം നടത്തിയതായും വിവരമുണ്ട്. അതേസമയം, യു.എസ് വെടിനിർത്തൽ പാലിക്കുന്നിടത്തോളം കാലം തങ്ങളും സമാധാന പാതയിൽ തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

Story Summary

Iranian Foreign Minister Abbas Araghchi warned Ukraine of severe retaliation following an attack on an Iranian ship in the Caspian Sea, escalating tensions in the region. Meanwhile, an oil tanker sank in the Strait of Hormuz after hitting a mine, and Houthi rebels reportedly attacked two Saudi tankers in the Red Sea.

WhatsApp Channel Banner

Latest updates

പയ്യന്നൂരിലെ ഒന്നര വയസ്സുകാരൻ്റെ മരണം: ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ...

കണ്ണൂർ : പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട ഡോക്ടർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കുട്ടിക്ക് അനസ്തീഷ്യ നൽകിയത്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: PS പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങാൻ...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം...

പ്രധാനമന്ത്രിയെ അപമാനിച്ചു: ജാൻമണിക്കെതിരെ പരാതിയുമായി BJP | BJP Complaint...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്നാരോപിച്ച് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പരാതി നൽകി ബി ജെ പി. ഇവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സംസ്ഥാനവ്യാപകമായി വിവിധ പൊലീസ്...

ഇസ്രായേലുമായി സുരക്ഷാ കരാറിന് തയ്യാറെടുത്ത് സിറിയ: ഗോലാൻ കുന്നുകളിലെ...

ഡമാസ്കസ്: ഇസ്രായേലുമായി സുരക്ഷാ കരാറിലെത്താൻ സിറിയ ശ്രമങ്ങൾ ആരംഭിച്ചതായി സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ. മറ്റ് പ്രമുഖ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.(Syria And Israel...

ലഹരിക്കേസ്: അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; കാവ്യയെ പിരിച്ചു...

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ലഹരിമരുന്ന് കേസിൽ പിടിയിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ വിപുലമാക്കാൻ പൊലീസ്. കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....