HomeThe Adventure Atlasലക്ഷദ്വീപിന്റെ സ്വന്തം ‘ബട്ടർഫ്ലൈ ഫിഷ്, ഇന്ത്യയിലെ ഔദ്യോഗിക ജീവികളിലെ ഒരേയൊരു മത്സ്യം...

ലക്ഷദ്വീപിന്റെ സ്വന്തം ‘ബട്ടർഫ്ലൈ ഫിഷ്, ഇന്ത്യയിലെ ഔദ്യോഗിക ജീവികളിലെ ഒരേയൊരു മത്സ്യം | Vagabond butterflyfish

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഔദ്യോഗികമായ മൃഗങ്ങളും പക്ഷികളും ഉണ്ട്. എന്നാൽ കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ ഔദ്യോഗിക ജീവി ഒരു മീനാണെങ്കിലോ. ലക്ഷദ്വീപിന്റെ സ്വന്തം ബട്ടർഫ്ലൈ ഫിഷ് (Vagabond butterflyfish) ആണ് ഈ പദവി അലങ്കരിക്കുന്നത്. ഇന്ത്യൻ സമുദ്രമേഖലയിലാണ് വാഗബോണ്ട് ബട്ടർഫ്‌ളൈ ഫിഷ് പ്രധാനമായും കാണപ്പെടുന്നത്. വെള്ളയിൽ കറുപ്പും മഞ്ഞ നിറത്തിലുള്ള ഈ മീനുകളെ ലക്ഷദ്വീപിന്റെ നിധിയായി കണക്കാക്കുന്നു.

പവിഴപുറ്റുകൾക്കിടയിലും പാറക്കൂട്ടങ്ങൾക്കിടയിലും ജീവിക്കുന്ന ചെറു മീനുകളാണ് വാഗബോണ്ട് ബട്ടർഫ്‌ളൈ ഫിഷ്. വെള്ളയും ചാരവും ചേർന്ന ശരീരത്തിൽ കറുപ്പും മഞ്ഞ ചിറകുകൾ ഉള്ള സുന്ദര മത്സ്യം. 22 മുതൽ 23 സെന്റിമീറ്റർ വരെയാണ് ഈ മീനുകളുടെ നീളം. പായലുകളും പവിഴപ്പുറ്റിലെ ചെറു പ്രാണികളുമാണ് വാഗ്‌ബോണ്ടിന്റെ പ്രധാന ഭക്ഷണം.

സാംസ്കാരികവും പാരിസ്ഥിതികവുമായ ഏറെ പ്രാധാന്യം ബട്ടർഫ്‌ളൈ ഫിഷിന് ലക്ഷദ്വീപിൽ നൽകുന്നുണ്ട്. ലക്ഷദ്വീപിൽ ഉടനീളം നിരവധി വിശേഷങ്ങളാണ് മീനിന് നൽകിയിരിക്കുന്നത്. പ്രാദേശികമായി ബട്ടർഫ്‌ളൈ മീനുകളെ സൗന്ദര്യത്തിന്റെയും ചാരുതയുടെയും പ്രീതികമായി കാണാക്കപ്പെടുന്നു. ലക്ഷദ്വീപിലെ നാടോടിക്കഥക്കളിലെ നിറഞ്ഞ സാന്നിധ്യമാണ് വാഗബോണ്ട് ഫിഷ്. നാടോടിക്കഥകൾ അനുസരിച്ച് ഈ മത്സ്യങ്ങൾ ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷദ്വീപ് മറൈൻ കൺസർവേഷൻ ആൻഡ് ഇക്കോടൂറിസത്തിന്റെ മാർഗനിർദേശങ്ങളുടെ ഭാഗമായാണ് 2007 ഫെബ്രുവരി 23 ന് ലക്ഷദ്വീപിന്റെ ഔദ്യോഗിക ജീവിയായി വാഗ്ബണ്ട് ബട്ടർഫ്‌ളൈ മീനുകളെ പ്രഖ്യാപിക്കുന്നത്. തിരമേഖലയുടെ സംരക്ഷണം, സുസ്ഥിര മത്സ്യബന്ധന രീതികളെയും, ഇക്കോ ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നു എന്ന് ലക്ഷ്യത്തോടെയാണ് മീനുകളെ ഔദ്യോഗിക ജീവിയായി കണക്കാക്കുവാനുള്ള പ്രധാന കാരണം.

ലക്ഷദ്വീപിലെ ജലാശയങ്ങളിൽ ഏറ്റവും അധികം കാണപ്പെടുന്നു മീനുകളാണ് ഇവ. പ്രാദേശിക മത്സ്യബന്ധനത്തെയും, ടൂറിസം വ്യവസായങ്ങളെ വളരെ വലിയ രീതിയിൽ തന്നെ ഇവർ പിന്തുണയ്ക്കുന്നു. പവിഴപ്പുറ്റുകളെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത എടുത്തുകാട്ടുന്നതിന് കൂടി വേണ്ടിയാണ് വാഗബോണ്ട് ബട്ടർഫ്‌ളൈ ഫിഷ് ഔദ്യോഗിക ജീവിയായി തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം.

1829-ൽ ഫ്രഞ്ച് അനാട്ടമിസ്റ്റായ ജോർജ് കുവയറാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും വാഗ്‌ബോൻഡ് ബട്ടർഫ്‌ളൈ മീനുകളെ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് നടത്തിയ പഠനങ്ങളിൽ ബട്ടർഫ്‌ളൈ മീനുകളുടെ വിവിധ സ്പീഷീസുക്കളെ കുറിച്ചും പഠനങ്ങൾ നടത്തിയിരുന്നു.10 ജനുസ്സുകളിലായി 129 സ്പീഷീസുക്കളാണ് വാഗ്‌ബോൻഡ് ബട്ടർഫ്‌ളൈ മീനുകൾക്കുള്ളത്. വാഗബോണ്ട് ബട്ടർഫ്ലൈഫിഷിൻ്റെ വലിയ, ചിറകുകൾ ചിത്രശലഭ ചിറകുകളോട് സാമ്യമുള്ളതു കൊണ്ടാണ് ഇവയെ ബട്ടർഫ്‌ളൈ എന്ന് വിളിക്കുവാൻ കാരണം.

അതേസമയം ഒരു നാടോടിയെ പോലെ ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിലെ വ്യാപകമായ കാണപ്പെടുന്നത് കൊണ്ട് “വാഗബോണ്ട്” എന്ന പേരിന് പ്രചോദനമായി തീർന്നു. പവിഴപുറ്റുകളുടെ വലിയതോതിലുള്ള നാശം വാഗ്‌ബോൻഡ് ബട്ടർഫ്‌ളൈ മീനുകളുടെ നിലനില്പിന്നെ തന്നെ ബാധിക്കുന്നു. 2010-ൽ IUCN ന്റെ റെഡ് ലിസ്റ്റിൽ ബട്ടർഫ്‌ളൈ മീനുകളെ ഉൾപ്പെടുത്തിയിരുന്നു. എന്നിരുന്നാലും അത്രകണ്ട് വലിയ ഭീഷണികൾ ഇവ നേരിടുന്നില്ല.

Summary

The Vagabond Butterflyfish (Chaetodon vagabundus) is a hardy Indo-Pacific species easily identified by its pearly-white body, distinctive crisscross chevron pattern, and bold vertical black bands. These omnivorous fish inhabit a variety of reef environments, where they are typically found swimming in stable, monogamous pairs that jointly defend their feeding territories.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...