HomeFeaturedDivine Destinationമഹാബലിപുരത്തെ അതിമനോഹരമായ കല്ലിൽ കൊത്തിയെടുത്ത ക്ഷേത്ര ലോകം | Mahabalipuram

മഹാബലിപുരത്തെ അതിമനോഹരമായ കല്ലിൽ കൊത്തിയെടുത്ത ക്ഷേത്ര ലോകം | Mahabalipuram

ക്ഷേത്രങ്ങൾക്കും ചരിത്ര സ്മാരകങ്ങൾക്കും ഏറെ പ്രസിദ്ധമാണ് തമിഴ്നാട്. തഞ്ചാവൂരും കാഞ്ചീപുരവും ആണ് ഈ പട്ടികയിൽ മുൻ നിരയിലുള്ളത്. എന്നാൽ ബംഗാൾ ഉൾക്കടലിൻ്റെ ശാന്തമായ തീരത്ത് സാംസ്‌കാരിക പൈതൃകത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും അടയാളമായി നിലകൊള്ളുന്ന ഒരു കൊച്ചു പട്ടണമാണ് മഹാബലിപുരം (Mahabalipuram). ഈ തീരദേശ ഗ്രാമം അതിമനോഹരമായ ക്ഷേത്രങ്ങളാലും സങ്കീർണ്ണമായ കൊത്തുപണികളാലും ഏറെ സമ്പന്നമാണ്. മാമല്ലപുരമെന്ന് അറിയപ്പെടുന്ന മഹാബലിപുരം, പല്ലവ രാജാവായിരുന്ന മാമല്ലൻ്റെ പേരിലാണ് ഓർക്കപ്പെടുന്നത്. ദ്രാവിഡ തച്ചുശാസ്ത്ര വൈഭവത്തിൻ്റെ കമനീയമായ കലവറയാണ് മഹാബലിപുരം. ഇവിടുത്തെ ഓരോ കല്ലിനും പറയുവാൻ ഉണ്ട് നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിൻ്റെയും വിശ്വാസത്തിൻ്റെയും കഥകൾ. സമുദ്ര നിരപ്പിൽ നിന്നും 12 മീറ്റർ ഉയരത്തിലാണ് മഹാബലിപുരം സ്ഥിതിചെയ്യുന്നത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 56 കിലോമീറ്റർ ദൂരമാണ് മഹാബലിപുരത്തേക്കുള്ളത്.

മഹാബലിപുരത്തെ ഒരു പൈതൃക നഗരം എന്നതിലുപരി ക്ഷേത്രങ്ങളുടെ നഗരം എന്ന് വിശേഷിപ്പിക്കുവാൻ സാധിക്കും, 40 ലേറെ ക്ഷേത്രങ്ങളാണ് ഈ കൊച്ചു പട്ടണത്തിൽ ഉള്ളത്. ഷോർ ടെമ്പിൾ , ഗുഹ ക്ഷേത്രങ്ങൾ, മഹിഷാസുര മർദ്ധിനി ഗുഹാക്ഷേത്രം, ഒലകണ്ണേശ്വര ക്ഷേത്രം, പഞ്ചരഥങ്ങൾ എന്നിവ മഹാബലിപുരത്തിൻ്റെ പ്രധാന ആകർഷണമാണ്. പുരാതന കരകൗശല വിദഗ്ധരുടെ കലാപരമായ വൈദഗ്ധ്യത്തിൻ്റെയും എഞ്ചിനീയറിംഗ് ചാതുര്യത്തിൻ്റെയും തെളിവായി മഹാബലിപുരത്തെ ക്ഷേത്രങ്ങൾ എല്ലാം തന്നെ കല്ലിൽ കൊത്തിയെടുത്തവയാണ്. മൂന്നാം നൂറ്റാണ്ടുമുതൽ ഒൻപതാം നൂറ്റാണ്ടുവരെ ഇവിടം ഭരിച്ചിരുന്ന പല്ലവ രാജാക്കന്മാരുടെ കാലത്താണ് ഈ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത് എന്ന് കണക്കാക്കുന്നു. ഏഴാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനും ഇടയിലാണ് ഇവിടുത്തെ ശിൽപങ്ങളും കൊത്തുപണികളും നിർമ്മിക്കപ്പെട്ടത്. പല്ലവരുടെ ഭരണ ശേഷം ചോളന്മാർ പട്ടണത്തിൻ്റെ പകിട്ടിനെ അതുപോലെ കാത്ത് സൂക്ഷിച്ചു.

മഹാബലിപുരത്തിൻ്റെ കാഴ്ചകളുടെ വിസ്മയ ലോകം..

ഒലകണ്ണേശ്വര ക്ഷേത്രം

മഹാബലിപുരത്തിൻ്റെ ശോഭയെന്ന് തന്നെ ഒലകണ്ണേശ്വര ക്ഷേത്രത്തിനെ വിശേഷിപ്പിക്കുവാൻ സാധിക്കും. ഏറ്റവും പഴയ ലൈറ്റ്ഹൗസ് എന്ന് അറിയപ്പെടുന്ന ക്ഷേത്രം വലിയ ഒരു കരിങ്കല്‍പാറയുടെ മുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. മഹിഷാസുര മർദ്ധിനി ഗുഹയ്ക്ക് മുകളിലാണ് ക്ഷേത്രത്തിൻ്റെ സ്ഥാനം. എട്ടാം നൂറ്റാണ്ടിൽ പല്ലവ രാജവംശ കാലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഒലകണ്ണേശ്വര ക്ഷേത്രത്തെ പഴയ ലൈറ്റ്ഹൗസ് എന്ന് വിശേഷിപ്പിക്കുവാൻ കാരണം, പണ്ടുകാലങ്ങളിൽ ക്ഷേത്രത്തിൻ്റെ മേൽക്കൂര വിളക്കുമാടമായി ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നത് കൊണ്ടാണ്. ക്ഷേത്രത്തിൻ്റെ പ്രധാന പ്രതിഷ്‌ഠ ശിവനായിരുന്നു, എന്നാൽ 18-ാം നൂറ്റാണ്ടിൻ്റെ അവസാനമോ 19-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലോ വിഗ്രഹം മോഷ്ടിക്കപ്പെട്ടു. ഇതോടെ ക്ഷേത്രത്തിലെ ആരാധന അവസാനിപ്പിക്കുകയായിരുന്നു.

പഞ്ചരഥങ്ങൾ

ഒറ്റക്കല്ലിൽ കൊത്തിയെടുത്ത അഞ്ച് രഥങ്ങളാണ് പഞ്ചരഥങ്ങൾ. പാണ്ഡവ സംഘത്തിനും പാഞ്ചാലിക്കുമായി ഒരുക്കിയ രഥമാണിത്. രഥങ്ങളിൽ ഏറ്റവും വലുത് പഞ്ചപാണ്ഡവരിൽ ഏറ്റവും മുതിർന്ന സഹോദരനായ യുധിഷ്ഠിരനാണ്. ഏറ്റവും ചെറിയ രഥം ഇളയ സഹോദരന്മാരായ നകുലനും സഹദേവനും ആണ്, ഇരുവർക്കുമായി ഒരൊറ്റ രഥമാണ് സമർപ്പിച്ചിരിക്കുന്നത്. ഈ രഥങ്ങളിൽ ഏറ്റവും കരുത്തുറ്റത് എന്ന് തോന്നിക്കുന്ന രഥം ഭീമനായും സമർപ്പിച്ചിരിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ പല്ലവ രാജാവായിരുന്ന മഹേന്ദ്രവർമ്മൻ്റെയും അദ്ദേഹത്തിൻ്റെ മകനായ നരസിംഹവർമ്മൻ ഒന്നാമൻ്റെയും കാലത്താണ് രഥങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഈ അഞ്ച് രഥങ്ങളും അഞ്ച് വ്യത്യസ്ത രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പാഞ്ചാലിയുടെ രഥത്തിൽ ദുർഗ്ഗാ രൂപവും കാണുവാൻ സാധിക്കുന്നതാണ്.

മഹിഷാസുര മർദ്ധിനി ഗുഹാക്ഷേത്രം

ഒരൊറ്റ പാറ കൊത്തിയാണ് മഹിഷാസുര മർദ്ധിനി ഗുഹാക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മഹിഷാസുര മർദ്ധിനി ഗുഹാക്ഷേത്രത്തിന് മുകളിലാണ് ഒലകണ്ണേശ്വര ക്ഷേത്രത്തിൻ്റെ സ്ഥാനം. അനന്ത ശയനവും മഹിഷാസുര വധവും ബുദ്ധനും ക്ഷേത്രത്തിൻ്റെ അകത്തെ ഭിത്തികളിൽ കൊത്തിവച്ചിട്ടുണ്ട്. യമപുരി ക്ഷേത്രമെന്നും ഇതിനെ അറിയപ്പെടുന്നു.

ഷോർ ടെമ്പിൾ

ബംഗാള്‍ ഉള്‍ക്കടലുമായി മുഖാമുഖം നിലകൊള്ളുന്നു ഷോർ ടെമ്പിൾ, കടല്‍ക്കരൈ കോയില്‍ എന്നും ഇവിടം അറിയപ്പെടുന്നു. എട്ടാം നൂറ്റാണ്ടിൽ പല്ലവ രാജാവായ മഹേന്ദ്രവർമ്മൻ്റെ കാലത്താണ് ഈ ക്ഷേത്രവും പണിതിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ കല്ലില്‍ കൊത്തിയെടുത്ത ക്ഷേത്രങ്ങളില്‍ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ് ഷോര്‍ ടെമ്പിള്‍.

 

Summary

Mahabalipuram, also known as Mamallapuram, is a historic coastal town in Tamil Nadu renowned for its UNESCO-listed Group of Monuments and stunning 7th-century rock-cut architecture. As a major port city of the Pallava dynasty, it features iconic structures like the Shore Temple, the monolithic Pancha Rathas, and the world’s largest open-air bas-relief, Arjuna’s Penance.

 

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...