കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.(Sexual assault case, Director Ranjith granted bail)
പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. സിനിമയുമായി ബന്ധപ്പെട്ടവരാണ് കേസിലെ പ്രധാന സാക്ഷികൾ എന്നതിനാൽ, ജാമ്യം ലഭിച്ചാൽ രഞ്ജിത്ത് ഇവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
താൻ സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികൾ താമസിക്കുന്ന പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. നിലവിൽ ചികിത്സയിലാണെന്നും ഏത് അന്വേഷണത്തോടും പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു. ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.

