HomeEntertainment"ആനവണ്ടിയിലെ ആറു പെണ്ണുങ്ങള്‍"; കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ്സിലെ 'ഫ്രീ യാത്ര' തീമാക്കി...

“ആനവണ്ടിയിലെ ആറു പെണ്ണുങ്ങള്‍”; കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ്സിലെ ‘ഫ്രീ യാത്ര’ തീമാക്കി പുതിയ സിനിമയുമായി സന്തോഷ് പണ്ഡിറ്റ് | Santhosh Pandit

മലയാളികളുടെ പ്രിയപ്പെട്ട ആനവണ്ടിയും അതിലെ സ്ത്രീകളുടെ സൗജന്യ യാത്രയും പ്രമേയമാക്കി പുതിയ സിനിമയുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ് (Santhosh Pandit). ‘ആനവണ്ടിയിലെ ആറു പെണ്ണുങ്ങള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ്ണമായ കഥാതന്തു സന്തോഷ് പണ്ഡിറ്റ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. പതിവുപോലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ പോസ്റ്റ് വഴിതുറന്നിരിക്കുന്നത്. കഥ പ്രേക്ഷകർക്ക് ഇഷ്ടമായാൽ താൻ തന്നെ ചിത്രത്തിൽ അഭിനയിച്ച് സംവിധാനം ചെയ്യാമെന്നാണ് പണ്ഡിറ്റിന്റെ പ്രഖ്യാപനം.

വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള, ജീവിതം മടുത്ത ആറ് യുവതികളുടെ കഥയാണ് സിനിമയുടെ കാതൽ. കാസർഗോഡ് ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ നിന്ന് സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലാകുന്ന ആറ് പെൺകുട്ടികൾ, കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ്സിൽ (സ്ത്രീകൾക്ക് സൗജന്യ യാത്രയുള്ള ബസ്) പണമൊന്നുമില്ലാതെ കേരളം മുഴുവൻ ചുറ്റിക്കറങ്ങാൻ തീരുമാനിക്കുന്നതാണ് കഥയുടെ തുടക്കം. വീട്ടുകാരെ അറിയിക്കാതെ യാത്ര തിരിക്കുന്ന ഇവർക്ക് മുന്നിലേക്ക് രക്ഷകനായി 29-ര വയസ്സുകാരനായ മനോഹർ പണ്ഡിറ്റ് എന്ന കെഎസ്ആർടിസി ടിക്കറ്റ് ചെക്കിങ് ഇൻസ്പെക്ടർ എത്തുന്നു. ഈ പ്രധാന കഥാപാത്രത്തെയാണ് സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്നത്.

തുടർന്ന് ഈ ആറ് യുവതികൾക്ക് കുറഞ്ഞ ചിലവിൽ കേരളം മുഴുവൻ ചുറ്റിക്കറങ്ങാനുള്ള കിടിലൻ ഐഡിയകൾ പണ്ഡിറ്റ് ഉപദേശിച്ചു നൽകുന്നു. സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി അവർക്ക് താമസവും ഭക്ഷണവും വസ്ത്രങ്ങളും വാങ്ങി നൽകി 15 ദിവസം കൊണ്ട് കേരളം മുഴുവൻ കാണിച്ചു കൊടുക്കുന്ന പണ്ഡിറ്റിനോട് ഒടുവിൽ പെൺകുട്ടികൾക്ക് പ്രണയവും ബഹുമാനവും തോന്നുന്നു. തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം ഇവരുടെ ജീവിതത്തിലുണ്ടാകുന്ന നാടകീയമായ മാറ്റങ്ങളും, കെഎസ്ആർടിസിയുടെ പ്രതിസന്ധികളും, സ്വകാര്യ ബസ് മേഖലയിലെ തകർച്ചയുമെല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.

എട്ട് പ്രണയഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ സിനിമയുടെ ക്ലൈമാക്സ് പണ്ഡിറ്റിന്റെ നർമ്മം കലർന്ന ഡയലോഗിലൂടെയാണ് അവസാനിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ കമന്റുകളുടെ പൂരമാണ്. “ബോളിവുഡിനെ വെല്ലുന്ന പാൻ ഇന്ത്യൻ കഥ”, “സിനിമയിലെ കഥാപാത്രങ്ങളുടെ പേരെല്ലാം കപൂർ ഫാമിലിയിലുള്ളതാണല്ലോ”, “എല്ലാവരും ഹിന്ദിക്കാരാണോ, മലയാളിയായി ഞാനും പോരട്ടെ” എന്നിങ്ങനെ രസകരമായ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ ആരാധകർ പങ്കുവെക്കുന്നത്.

Story Summary: Santhosh Pandit announced his upcoming movie titled ‘Anavandiyile Aru Pennungal’ based on the theme of free KSRTC bus travel for women. He shared the entire script layout on Facebook, asking fans for feedback to feature and direct the film.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും...

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ (Rahul gandhi arrested delhi)....

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ‘കോർപ്പറേറ്റ് മിത്ര’ കോഴ്‌സിന് രജിസ്‌ട്രേഷൻ...

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ആവശ്യമായ അക്കൗണ്ടിംഗ്, ജിഎസ്റ്റി, നികുതി, സാമ്പത്തിക മാനേജ്‌മെന്റ്, കമ്പനി സെക്രട്ടേറിയൽ തസ്‌തികകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആരംഭിച്ച 'കോർപ്പറേറ്റ് മിത്ര' കോഴ്‌സിലേക്ക്...

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ...

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability...

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...