Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeEntertainment'ആസിഫ് ആണ് അത് എന്നോട് പറഞ്ഞത്': ശ്രദ്ധ നേടി മന്ത്രി വി...

‘ആസിഫ് ആണ് അത് എന്നോട് പറഞ്ഞത്’: ശ്രദ്ധ നേടി മന്ത്രി വി ശിവൻകുട്ടിയുടെ വെറൈറ്റി പിറന്നാൾ ആശംസ | Asif Ali

🎙️ Latest Podcast

തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരം ആസിഫ് അലിക്ക് ജന്മദിനാശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആസിഫിനും മകൻ ആദമിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആശംസകൾ അറിയിച്ചത്.മന്ത്രിയുടെ കുറിപ്പിലെ ‘രഹസ്യം’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.(Minister V Sivankutty’s Variety Birthday Wishes for Asif Ali)

ആസിഫിന്റെ മകൻ ആദം ഒരു കൊച്ചു നിർദ്ദേശം തന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ് തുടങ്ങുന്നത്. ആ രഹസ്യ നിർദ്ദേശം എന്താണെന്ന് ആസിഫ് തന്നെ പിന്നീട് എപ്പോഴെങ്കിലും നിങ്ങളോട് പങ്കുവെയ്ക്കുമായിരിക്കുമെന്ന് മന്ത്രി കുറിച്ചു.

ഈ ചിത്രം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധിയാളുകൾ ഏറ്റെടുത്തു കഴിഞ്ഞു. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ എന്ന ചിത്രമാണ് ആസിഫിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.