Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeEntertainment‘ഏലേലം കിളിയേ’ തരംഗമാകുന്നു; സിതാരയുടെ സ്വപ്ന പദ്ധതിയിൽ അതിഥിയായി മഞ്ജു വാര്യർ...

‘ഏലേലം കിളിയേ’ തരംഗമാകുന്നു; സിതാരയുടെ സ്വപ്ന പദ്ധതിയിൽ അതിഥിയായി മഞ്ജു വാര്യർ | Manju Warrier New Look

🎙️ Latest Podcast

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഗായിക സിതാര കൃഷ്ണകുമാറിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമായി (Manju Warrier New Look). സിതാരയുടെ ‘പ്രൊജക്ട് മലബാറിക്കസ്’ പുറത്തിറക്കിയ പുതിയ ഗാനം ‘ഏലേലം കിളിയേ’യിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ സ്ക്രീനിലെത്തുന്നു. മനോഹരമായ മലബാറി മേക്കോവറിൽ മഞ്ജു പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ നേരത്തെ തന്നെ വൈറലായിരുന്നു.

തന്റെ ഒരു വലിയ ആഗ്രഹം പൂർത്തിയായതിന്റെ സന്തോഷം സിതാര സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

“ഒരു വിദൂര സ്വപ്നം യാഥാർത്ഥ്യമായി. പ്രിയപ്പെട്ട മഞ്ജു ചേച്ചി ഞങ്ങളുടെ വീഡിയോയുടെ ഭാഗമാവുക എന്നത് ഏറെക്കാലമായി ഹൃദയത്തോട് ചേർത്തുവെച്ച ആഗ്രഹമായിരുന്നു. അവരുടെ സാന്നിധ്യം ആൽബത്തിന് നൽകിയ പ്രൗഢി വാക്കുകൾക്കും അപ്പുറമാണ്.”

അഹമ്മദ് ശ്യാം ആണ് ആൽബത്തിന്റെ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.മഞ്ജു വാര്യരുടെ വ്യത്യസ്തമായ ലുക്ക് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
മലബാറിലെ നാടൻ ശീലുകളും സംഗീതവും കോർത്തിണക്കി സിതാരയും സംഘവും അവതരിപ്പിക്കുന്ന ഈ ആൽബം മഞ്ജു വാര്യരുടെ സാന്നിധ്യം കൊണ്ട് കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.