HomeEntertainmentശല്യക്കാരന്റെ തല കല്ലെറിഞ്ഞു പൊട്ടിച്ചു; കൗമാരകാലത്തെ ആ ദുരനുഭവം തുറന്നുപറഞ്ഞ് നടി...

ശല്യക്കാരന്റെ തല കല്ലെറിഞ്ഞു പൊട്ടിച്ചു; കൗമാരകാലത്തെ ആ ദുരനുഭവം തുറന്നുപറഞ്ഞ് നടി കയാദു ലോഹർ | Kayadu Lohar

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയങ്കരിയായ നടി കയാദു ലോഹർ തന്റെ കൗമാരകാലത്തുണ്ടായ ഒരു ദുരനുഭവവും അതിനോട് താൻ എങ്ങനെയാണ് പ്രതികരിച്ചതെന്നും വെളിപ്പെടുത്തുന്നു (Kayadu Lohar). വിട്ടുവീഴ്ചയില്ലാത്ത തന്റെ നിലപാടുകളെക്കുറിച്ചും പ്രതികരണ രീതിയെക്കുറിച്ചും ഒരു പ്രമുഖ തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. സ്കൂൾ കാലഘട്ടത്തിൽ വഴിയിൽ വെച്ച് നിരന്തരം ശല്യം ചെയ്ത ആൺകുട്ടികളെ നേരിട്ട സംഭവമാണ് നടി പങ്കുവെച്ചത്.

തന്റെ അനുഭവം പുറത്തുപറയുന്നത് സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരുപാട് പെൺകുട്ടികൾക്ക് ധൈര്യവും പ്രചോദനവുമേകാൻ സഹായിക്കുമെന്ന് കയാദു പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തരം സന്ദർഭങ്ങളിൽ പെൺകുട്ടികൾ ഒരിക്കലും നിശബ്ദരായിരിക്കരുതെന്നാണ് താരത്തിന്റെ പക്ഷം. സ്കൂളിലേക്ക് പോകുന്ന വഴിയിൽ ചില ആൺകുട്ടികൾ തന്നെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് കയാദു ഓർക്കുന്നു. ആദ്യത്തെ രണ്ടു ദിവസങ്ങളിൽ പ്രശ്നം വഷളാക്കേണ്ടെന്ന് കരുതി ക്ഷമിച്ചെങ്കിലും മൂന്നാം ദിവസവും ശല്യം തുടർന്നപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

വഴിയിൽ കിടന്ന ഒരു കല്ലെടുത്ത് ശല്യം ചെയ്തവന്റെ തലയ്ക്ക നേരെ എറിയുകയാണ് അന്ന് താൻ ചെയ്തതെന്ന് കയാദു വെളിപ്പെടുത്തി. ഏറുകൊണ്ട് അവന്റെ തലപൊട്ടി ചോര വന്നെങ്കിലും അവിടെ നിൽക്കാതെ താൻ വേഗത്തിൽ നടന്നുപോന്നു. ആ പ്രതികരണം അല്പം അക്രമാസക്തമായിപ്പോയോ എന്ന് അറിയില്ലെങ്കിലും, അത്തരം സാഹചര്യങ്ങളിൽ മിണ്ടാതിരിക്കാൻ തനിക്ക് കഴിയില്ലെന്ന് താരം വ്യക്തമാക്കി. ബാഹ്യരൂപം കണ്ട് താനൊരു പാവമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ടെന്നും എന്നാൽ അനീതി കണ്ടാൽ ശക്തമായി തിരിച്ചടിക്കണമെന്ന നിലപാടുകാരിയാണ് താനെന്നും കയാദു കൂട്ടിച്ചേർത്തു.

‘മുഗിൽപേട്ടെ’ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് ചുവടുവെച്ച കയാദു ഇന്ന് സൗത്ത് ഇന്ത്യൻ സിനിമകളിൽ സജീവമാണ്. ടൊവിനോ തോമസ് നായകനായ ‘പള്ളിചട്ടമ്പി’യാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’, പൃഥ്വിരാജ് ചിത്രം ‘ദി പാരഡൈസ്’, ‘ഇദയം മുരളി’, ‘ഇമ്മോർട്ടൽ’, ‘താരം’, ‘മഞ്ചനത്തി’ എന്നിവയ്ക്ക് പുറമെ സൂര്യ നായകനാകുന്ന പുതിയ ഹോംബാലെ ചിത്രത്തിലും കയാദു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Story Summary: South Indian actress Kayadu Lohar shared a brave childhood memory where she physically retaliated against a roadside harasser during her school days. Encouraging young girls to speak up against harassment, she revealed that she hit a boy with a stone after being consistently troubled on her way to school.

WhatsApp Channel Banner

Latest updates

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ...

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി...

പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പന്തളം പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു (pandalam ambergris seizure). മുട്ടറ ഓടനാവട്ടം...

പാലോട് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നൽകിയ സംഭവം: ഡിഎച്ച്എസിനോട്...

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ (Palode phc mobile...

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം; മുഴക്കവും പ്രകമ്പനവും കേട്ട്...

തൃശൂർ: തൃശൂർ പീച്ചി ഡാമിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് (Thrissur peechi earthquake). പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നുള്ള പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടത്....

ബംഗളൂരുവിൽ അച്ഛനും മകനും തമ്മിൽ തർക്കം; മകന്റെ ഇരുമ്പ്...

ബംഗളൂരു: ബംഗളൂരുവിൽ കുടുംബവഴക്കിനെ തുടർന്ന് മകന്റെ ക്രൂരമായ മർദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു (Bengaluru murder news). സംഭവത്തിൽ നേപ്പാൾ കാളികോട്ട് സ്വദേശിയായ ദ്രോണ ബഹാദൂർ ഷാഹിയെ (38) വാർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു....

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...