തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാഫലങ്ങൾ തടസ്സമില്ലാതെയും വേഗത്തിലും അറിയാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ സംവിധാനങ്ങളൊരുക്കി (Kerala SSLC Results 2026). ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും മൊബൈൽ ആപ്പ് വഴിയും ഫലങ്ങൾ ലഭ്യമാകും.
ലഭ്യമാകുന്ന സൈറ്റ്: www.results.kite.kerala.gov.in എന്ന പോർട്ടൽ വഴി ഫലം തൽസമയം അറിയാം.
സഫലം മൊബൈൽ ആപ്പ്: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘Saphalam KITE‘ എന്ന പരിഷ്കരിച്ച ആപ്പ് ഡൗൺലോഡ് ചെയ്ത് ഫലങ്ങൾ പരിശോധിക്കാം.
വിശകലന സൗകര്യം (Result Analysis): വ്യക്തിഗത ഫലങ്ങൾക്ക് പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ലാ, റവന്യൂ ജില്ലാ തലങ്ങളിലുള്ള ഫല അവലോകനവും വിഷയാധിഷ്ഠിത വിശകലനവും പോർട്ടലിലും ആപ്പിലും ലഭ്യമാണ്.
ഈ വർഷം മുതൽ പരീക്ഷാഫലം നേരിട്ട് പി.ഡി.എഫ് (PDF) ആയോ ചിത്രമായോ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാനുള്ള സൗകര്യവും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ ഫലപ്രഖ്യാപനം നടന്നാലുടൻ ഈ പോർട്ടലുകൾ വഴി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവരങ്ങൾ ലഭ്യമാകും.
News Summary: The Kerala Infrastructure and Technology for Education (KITE) has launched a dedicated cloud-based portal and the ‘Saphalam KITE’ mobile app for quick access to SSLC, HSE, and VHSE results. Students can view their scores at www.results.kite.kerala.gov.in or via the app available on the Google Play Store. In addition to individual results, the platforms provide school-wise and district-wise analysis. A new feature this year allows users to share results directly as images or PDFs on social media platforms.

