HomeDevotionalഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ ഏപ്രിൽ 18ന് സൗദിയിൽ എത്തും |...

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ ഏപ്രിൽ 18ന് സൗദിയിൽ എത്തും | Hajj pilgrimage

ന്യൂഡൽഹി: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ ഏപ്രിൽ 18 മുതൽ സൗദി അറേബ്യയിൽ എത്തിത്തുടങ്ങും. ഹജ്ജ് കമ്മിറ്റി വഴിയുള്ളവരും സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള തീർത്ഥാടകരും 18-ന് തന്നെ യാത്ര തിരിക്കുമെന്ന് ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ അറിയിച്ചു.(Hajj pilgrimage from India begins on April 18th)

ഇത്തവണ ഇന്ത്യയിൽ നിന്ന് ആകെ 1,75,025 തീർത്ഥാടകരാണ് ഹജ്ജിനെത്തുന്നത്. ഹജ്ജ് കമ്മിറ്റി വഴി: 1,22,518 പേർ, സ്വകാര്യ ഗ്രൂപ്പുകൾ വഴി: 52,507 പേർ എന്നിങ്ങനെയാണിത്. കഴിഞ്ഞ വർഷം സ്വകാര്യ ഗ്രൂപ്പുകൾ വഴി 10,000 പേർക്ക് മാത്രമാണ് അവസരം ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ അത് അരലക്ഷത്തിലധികമായി വർധിച്ചു എന്നത് ശ്രദ്ധേയമാണ്.

ഹജ്ജ് കമ്മിറ്റി വഴിയുള്ള ആദ്യ സംഘം മദീനയിലാണ് ഇറങ്ങുന്നത്. സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള ആദ്യ സംഘം 18-ന് തന്നെ ജിദ്ദയിലേക്ക് പുറപ്പെടുമെന്ന് ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. അസീസ് വ്യക്തമാക്കി. തീർത്ഥാടകർക്കുള്ള താമസ, ഭക്ഷണ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. മക്ക, മദീന, മിന, അറഫ എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ്...

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ഞായറാഴ്ച രാത്രി നടന്നത് അതിക്രൂരമായ സംഭവം. ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ച ശേഷം 20-കാരിയായ യുവതി ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്തു. സംഭവത്തിൽ തിരുവല്ലം...

പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു: റാന്നിയിൽ പ്രളയഭീതി, ശബരിമല...

പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ ജലനിരപ്പ് വീണ്ടും ഉയർന്നതിനെത്തുടർന്ന് വൻ ജാഗ്രതാ നിർദേശം. റാന്നി മേഖലയിലുള്ളവർ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് റാന്നി ടൗൺ പോലീസ് മുന്നറിയിപ്പ് നൽകി.(Pamba...

ഗാസിയാബാദിൽ ലേഡി സൈക്യാട്രിസ്റ്റ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു:...

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് രാജ് നഗർ എക്സ്റ്റൻഷനിലുള്ള ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് 40 വയസ്സുകാരിയായ ലേഡി സൈക്യാട്രിസ്റ്റ് മരിച്ചു. ഓഫീസർ സിറ്റി-2 സൊസൈറ്റിയിൽ താമസിച്ചിരുന്ന ഡോ. ഹേമിക അഗർവാൾ ആണ്...

കനത്ത മഴ: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വൻ ജാഗ്രത നിർദേശം. വിപുലമായ മഴ മുന്നറിയിപ്പുകളെത്തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി...

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു (Heavy rain holiday...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....