HomeNationalശാസ്ത്രജ്ഞരുടെ കൂട്ടരാജി: VRS നിയമങ്ങൾ കർശനമാക്കി; ISROയിൽ പ്രതിസന്ധി | ISRO...

ശാസ്ത്രജ്ഞരുടെ കൂട്ടരാജി: VRS നിയമങ്ങൾ കർശനമാക്കി; ISROയിൽ പ്രതിസന്ധി | ISRO scientists resignation wave

ബെംഗളൂരു: ഗഗൻയാൻ ഉൾപ്പെടെയുള്ള ഇന്ത്യയുടെ തന്ത്രപ്രധാന ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്രജ്ഞർ കൂട്ടത്തോടെ രാജിവെക്കുന്ന പശ്ചാത്തലത്തിൽ, സ്വയം വിരമിക്കലിനും (VRS) രാജി നൽകുന്നതിനും കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര ബഹിരാകാശ വകുപ്പ്. മിഷൻ ഡയറക്ടർമാർ അടക്കമുള്ള മുതിർന്ന ശാസ്ത്രജ്ഞർ ഐഎസ്ആർഒ വിട്ടുപോകുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള അടിയന്തര ഓഫീസ് മെമ്മോറാണ്ടം ജൂലൈ 14-നാണ് പുറത്തിറക്കിയത്.(ISRO scientists resignation wave, Department Of Space Tightens Resignation Rules)

പുതിയ നിർദ്ദേശപ്രകാരം രാജ്യത്തിന്റെ പ്രധാന ദൗത്യങ്ങളിൽ ജോലി ചെയ്യുന്ന ഗ്രൂപ്പ് ‘എ’ ശാസ്ത്ര-സാങ്കേതിക ജീവനക്കാരുടെ രാജി ഇനി മുതൽ ഐഎസ്ആർഒ കേന്ദ്രങ്ങൾക്ക് നേരിട്ട് സ്വീകരിക്കാനാകില്ല. ഇവ അന്തിമ അനുമതിക്കായി ബഹിരാകാശ വകുപ്പിന് കൈമാറണം. കഴിഞ്ഞ കുറച്ചുമാസങ്ങളായി നൂറിലധികം പരിചയസമ്പന്നരായ ശാസ്ത്രജ്ഞരാണ് ഐഎസ്ആർഒ വിട്ടത്. ബെംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിന്ന് എൺപതോളം പേരും വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നിന്ന് ഇരുപതോളം പേരും ഇതിനകം രാജിവെച്ചതായാണ് വിവരങ്ങൾ.

കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് പ്രകാരം, നിർണ്ണായക ദൗത്യങ്ങൾ പൂർത്തിയാകുന്നതുവരെ ശാസ്ത്രജ്ഞരുടെ രാജി സ്വീകരിക്കരുതെന്ന് സെന്റർ ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2020 നവംബറിൽ രാജി സ്വീകരിക്കാനുള്ള അധികാരം സെന്റർ ഡയറക്ടർമാർക്ക് നൽകിയ ഭരണപരിഷ്കാരമാണ് ഇതോടെ റദ്ദാക്കിയത്. അതേസമയം, ശാസ്ത്രജ്ഞരുടെ രാജി സ്വാഭാവികമാണെന്നും പ്രധാന പ്രൊജക്ടുകളെ ഇത് ബാധിക്കില്ലെന്നും ഐഎസ്ആർഒ ചെയർമാൻ പ്രതികരിച്ചു.

Story Summary

The Department of Space has issued a strict directive tightening resignation and voluntary retirement (VRS) norms for Group ‘A’ scientists at ISRO, following a significant wave of departures. Between 100 to 120 experienced scientists, including key mission heads. The new mandate revokes center directors’ power to clear exits, requiring all requests to be routed to the Department of Space to safeguard critical missions like Gaganyaan.

Clickable Info Box