HomeCrimeഅച്ഛനെ തലയ്ക്കടിച്ച് കൊന്ന് അമ്മയുടെ കാമുകനും കൂട്ടാളികളും: 5 വയസ്സുകാരൻ കാട്ടിൽ...

അച്ഛനെ തലയ്ക്കടിച്ച് കൊന്ന് അമ്മയുടെ കാമുകനും കൂട്ടാളികളും: 5 വയസ്സുകാരൻ കാട്ടിൽ കഴിഞ്ഞത് മൃതദേഹത്തിനൊപ്പം | Death

തിരുപ്പതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ മകന്റെ മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി ആണ് കൊല്ലപ്പെട്ടത്. ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുവും കൂട്ടാളികളും ചേർന്നാണ് കൊലപാതകം നടത്തിയത്. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.(Mother’s boyfriend and associates beat father to death)

കുറച്ചുനാൾ മുൻപാണ് ഗാന്ധിയെയും മകനെയും ഉപേക്ഷിച്ച് രാസാത്തി നരസിംഹലുവിനൊപ്പം ഒളിച്ചോടിയത്. ഭാര്യയെ അന്വേഷിച്ച് അന്നമയ്യ ജില്ലയിലെത്തിയ ഗാന്ധി നരസിംഹലുവിനെ നേരിൽ കാണുകയായിരുന്നു. ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് ഗാന്ധിയെയും മകനെയും പ്രതികൾ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് ഗാന്ധിയെ മദ്യം നൽകി മയക്കിയ ശേഷം നരസിംഹലുവും രണ്ട് കൂട്ടാളികളും ചേർന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിതാവിനെ ആക്രമിക്കുന്നത് കണ്ട് പേടിച്ചരണ്ട അഞ്ചു വയസ്സുകാരൻ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. പ്രതികൾ കടന്നു കളഞ്ഞതോടെ കുട്ടി പുറത്തിറങ്ങി. കൊടുംകാട്ടിൽ പിതാവിന്റെ മൃതദേഹത്തിനരികെ ഭയന്നുവിറച്ച് ഒരു രാത്രി മുഴുവൻ ആ അഞ്ചു വയസ്സുകാരൻ ചിലവഴിച്ചു. പിറ്റേന്ന് രാവിലെ കാടിന് പുറത്തെത്തിയ കുട്ടി ഗ്രാമവാസികളോട് വിവരം പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയായ നരസിംഹലുവിനെയും രണ്ട് കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു: പവന് ഇന്ന് 1,680 രൂപ...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. പവന് 1,680 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,07,440 രൂപയായി ഉയർന്നു. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് ഉയർന്നത്. ഇതോടെ...

കർണാടകയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ...

മൈസൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ ഹുൻസൂരിൽ ഗൃഹനാഥൻ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി (Karnataka Family Suicide Case). ഹുൻസൂർ ടൗണിലെ ന്യൂ മാരുതി ലേഔട്ടിലാണ് ദാരുണ സംഭവം നടന്നത്....

‘എല്ലാ വാർത്തകളും തെറ്റ്, പത്രം അച്ചടിക്കാൻ വൈകിയത് സാങ്കേതിക...

തിരുവനന്തപുരം: സി പി എം മുഖപത്രത്തിൻ്റെ വാരാന്തപ്പതിപ്പിലെ ലേഖനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് എം. സ്വരാജ്. പത്രത്തിൽ ഒരു തരത്തിലുള്ള ലേഖന വിവാദവും നിലനിൽക്കുന്നില്ലെന്നും, മാധ്യമങ്ങളിൽ വരുന്നത് വാസ്തവവിരുദ്ധമായ വിവരങ്ങളാണെന്നും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

MLAയ്ക്ക് മന്ത്രിസ്ഥാന വാഗ്ദാനവുമായി 3 കോടിയുടെ തട്ടിപ്പ് കോൾ:...

കോഴിക്കോട്: എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് പണം നൽകിയാൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത വ്യാജ കോൾ കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ സിം കാർഡിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ തനിക്ക് തട്ടിപ്പിൽ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...