Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeCrimeചായ നൽകാൻ വൈകി: മലപ്പുറത്ത് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു, പ്രതി കസ്റ്റഡിയിൽ...

ചായ നൽകാൻ വൈകി: മലപ്പുറത്ത് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു, പ്രതി കസ്റ്റഡിയിൽ | Hacked

🎙️ Latest Podcast

മലപ്പുറം: നിലമ്പൂർ കരുളായിയിൽ ചായ നൽകാൻ വൈകിയതിനെത്തുടർന്ന് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊലപ്പെടുത്തി. കരുളായി കൂറ്റമ്പാറ സ്വദേശിനി രജിത (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്തു.(Mother-in-law hacked daughter-in-law to death in Malappuram)

തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രജിതയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് ആക്രമണം നടന്നത്. പലവട്ടം ആവശ്യപ്പെട്ടിട്ടും ചായ നൽകാൻ വൈകിയതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വീട്ടിലുണ്ടായിരുന്ന വിറക് വെട്ടുന്ന വാക്കത്തി ഉപയോഗിച്ച് ശാന്ത രജിതയെ തുരുതുരെ വെട്ടുകയായിരുന്നു. രജിതയുടെ രണ്ട് മക്കളുടെ മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരകൃത്യം നടന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.