HomeKeralaസി.പി.എം പ്രവർത്തകർ തകർത്ത ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇ.ഡി | ED...

സി.പി.എം പ്രവർത്തകർ തകർത്ത ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇ.ഡി | ED compensation taxi driver

കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ക്ലിഫ് ഹൗസിലെ വസതിയിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന ടാക്സി വാഹനത്തിന് (ED compensation taxi driver) പൂർണ്ണ നഷ്ടപരിഹാരം നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).

തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് ഇ.ഡി കൊച്ചി ഓഫീസിൽ വെച്ച് തുക കൈമാറിയത്. കേടുപാടുകൾ തീർക്കാൻ ഒന്നേമുക്കാൽ ലക്ഷത്തോളം (Rs 1.75 Lakhs) രൂപയാണ് ഇ.ഡി ഉദ്യോഗസ്ഥർ നഷ്ടപരിഹാരമായി നൽകിയത്. ആക്രമണത്തിന് ശേഷം ടാക്സി ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വം നേരത്തെ ഉറപ്പുനൽകിയിരുന്നുവെങ്കിലും പിന്നീട് പാർട്ടി പിൻവാങ്ങുകയായിരുന്നു.

സി.എം.ആർ.എൽ – എക്‌സാലോജിക് (CMRL – Exalogic) കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. ഉദ്യോഗസ്ഥരെ അക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അവർ സഞ്ചരിച്ചിരുന്ന ടാക്സി വാഹനം തകർത്തത്. നിരപരാധിയായ വാഹനാുടമയ്ക്ക് പാർട്ടി നഷ്ടപരിഹാരം നൽകാതിരുന്ന സാഹചര്യത്തിലാണ് ഏജൻസി തന്നെ നേരിട്ട് ഇടപെട്ട് തുക കൈമാറിയത്.

Story Summary: The Enforcement Directorate (ED) provided compensation of around Rs 1.75 lakh to a taxi driver whose vehicle was damaged by CPM workers outside Opposition Leader Pinarayi Vijayan’s residence in Thiruvananthapuram during a search related to the CMRL-Exalogic case.

WhatsApp Channel Banner

Latest updates

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കാജനകം; ഹൈക്കോടതി ജഡ്ജിമാർ നേരിട്ട്...

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയിലും സുരക്ഷാ ജീവനക്കാരുടെയും ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി (Peroorkada mental health centre high court). ഹൈക്കോടതി ജഡ്ജിമാരായ...

ജന്തർ മന്തറിൽ ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ സ്ഥാപിച്ച് ഡൽഹി...

ന്യൂഡൽഹി: തലസ്ഥാനത്തെ ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി ഡൽഹി പോലീസ് (Facial recognition system delhi police). പ്രതിഷേധങ്ങൾക്കിടയിൽ കുറ്റവാളികളും നുഴഞ്ഞുകയറ്റക്കാരും കടന്നുകൂടുന്നത് തടയാനായി ഡൽഹി പോലീസ് നാല്...

ഹിമാചൽ പ്രദേശിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ പാറ ഇടിഞ്ഞു...

ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ മലയിടിച്ചിലിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീണ് 13 പേർ മരിച്ചു (Himachal pradesh landslide accident). കില്ലാർ-ഉദയ്പൂർ റോഡിൽ കടു നല്ലയ്ക്ക് സമീപമാണ്...

കോമൺവെൽത്ത് ഗെയിംസിന് മുൻപ് ഇന്ത്യക്ക് വൻ തിരിച്ചടി; ജൂഡോ...

ഗ്ലാസ്‌ഗോ: വരാനിരിക്കുന്ന ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് തുടക്കത്തിന് തൊട്ടുമുമ്പ് ഇന്ത്യൻ കായികലോകത്തിന് വൻ തിരിച്ചടി. ഇന്ത്യയുടെ പ്രമുഖ ജൂഡോ താരവും മെഡൽ പ്രതീക്ഷയുമായിരുന്ന തൂലിക മന്നിനെ (Tulika maan suspended nadan) ഉത്തേജക...

സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ 13 മുതൽ...

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രവർത്തനങ്ങളിൽ വരുത്തേണ്ട കാതലായ മാറ്റങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർട്ടി വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട്ട് ചേരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി....

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....