HomeBusinessവോള്‍ട്ടാസ് എഐ അധിഷ്‌ഠിത സ്പ്ലിറ്റ് എയർ കണ്ടീഷണറുകൾ അവതരിപ്പിച്ചു

വോള്‍ട്ടാസ് എഐ അധിഷ്‌ഠിത സ്പ്ലിറ്റ് എയർ കണ്ടീഷണറുകൾ അവതരിപ്പിച്ചു

കൊച്ചി: പ്രമുഖ എസി ബ്രാൻഡായ വോൾട്ടാസ്, ഇന്ത്യൻ സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത എഐ അധിഷ്ഠിത വെർട്ടിസ് സ്പ്ലിറ്റ് എയർ കണ്ടിഷണറുകള്‍ വിപണിയിലവതരിപ്പിച്ചു. പുതിയ വെർട്ടിസ് എഐ സീരീസ് എയർ കണ്ടീഷണറുകള്‍ താപനില, ഈർപ്പം, ഉപയോഗ രീതികൾ എന്നിവ ബുദ്ധിപരമായി തിരിച്ചറിഞ്ഞ് വിവിധ കാലാവസ്ഥാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് രൂപകല്പന ചെയ്‌തിരിക്കുന്നത്.

അമിതമായ തണുപ്പ് ഒഴിവാക്കിക്കൊണ്ട് തണുപ്പിന്‍റെ തീവ്രത സ്വയം ക്രമീകരിക്കുകയും ഓരോ കുടുംബാംഗത്തിനും വ്യക്തിഗതമായ അനുഭവം ഉറപ്പാക്കുകയും ചെയ്യുന്ന എഐ അഡാപ്റ്റീവ് കൂളിംഗ് സംവിധാനമാണ് ഈ എസിയുടെ പ്രത്യേകതകളിലൊന്ന്. വോൾട്ടാസ് ഇന്‍റലിജൻസ് ആപ്പുമായി സംയോജിപ്പിച്ചിരിക്കുന്ന എഐ എനർജി മാനേജർ സംവിധാനം, ഒരു മാസത്തെ വൈദ്യുതി ഉപഭോഗ ലക്ഷ്യം നിശ്ചയിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു. ഊർജ്ജ ലാഭവും തണുപ്പും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ എസി അതിന്‍റെ പ്രവർത്തനം സ്വയം ക്രമീകരിക്കും.

ഉപയോക്താവ് വീട്ടിലേക്ക് എത്തുമ്പോൾ തന്നെ മുറിയിലെ തണുപ്പ് ക്രമീകരിച്ച് നിർത്തുന്ന എഐ ജിയോഫെൻസിംഗ് സംവിധാനവും ഈ ഏസിയിലുണ്ട്. ഇത് വീട്ടിലെത്തുമ്പോൾ തൽക്ഷണം തണുപ്പ് ലഭിക്കുമെന്ന് ഉറപ്പാക്കുകയും മുറിയിൽ ആരുമില്ലാത്തപ്പോൾ അനാവശ്യ ഊർജ്ജ ഉപഭോഗം ഒഴിവാക്കുകയും ചെയ്യുന്നു.

വെർട്ടിസ് എഐ സീരീസ് വരുന്നതോടെ, എസി ഇനി റിമോട്ടിലൂടെയുള്ള നിരന്തരമായ ക്രമീകരണങ്ങളെ ആശ്രയിക്കേണ്ടതില്ല. അത് കാര്യങ്ങൾ മനസ്സിലാക്കി മുറിയിലെ സാഹചര്യങ്ങൾ തിരിച്ചറിയുകയും ഉപയോക്താവിന്‍റെ താല്പര്യങ്ങൾ പഠിക്കുകയും ചെയ്തുകൊണ്ട് എല്ലാവർക്കും അനുയോജ്യമായ രീതിയിൽ തണുപ്പ് സ്വയം ക്രമീകരിക്കുന്നു.

വോൾട്ടാസിന്‍റെ 2026 സമ്മർ ഉത്പന്നനിരയിൽ എഐ അധിഷ്ഠിത വെർട്ടിസ് എസികള്‍ക്ക് പുറമേ പുതുക്കിയ വോൾട്ടാസ് ബെക്കോ അപ്ലയൻസുകള്‍, എയർ കൂളറുകള്‍, സ്പ്ലിറ്റ് എയർ കണ്ടീഷണറുകളുടെ പുതിയ നിര എന്നിവയും ഉണ്ട്. പുതിയ ഉത്പന്നങ്ങള്‍ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി മെഗാ കൺസ്യൂമർ ഓഫറുകളും ഫിനാൻസ് സ്‌കീമുകളും വോൾട്ടാസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യൻ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം കഠിനമായ ചൂടിനെ ആത്മവിശ്വാസത്തോടെ നേരിടുക, വൈദ്യുതി ചെലവ് കുറയ്ക്കുക, ആഹാരസാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക എന്നിവ പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് വോൾട്ടാസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മുകുന്ദൻ മേനോൻ പറഞ്ഞു. വോൾട്ടാസിൽ ഞങ്ങൾ വിശ്വസിക്കുന്നത് സാങ്കേതികവിദ്യ ജീവിതം ലളിതമാക്കണം എന്നാണ്. ടാറ്റ ഗ്രൂപ്പിന്‍റെ വിശ്വാസ്യതയോടെ ഇന്ത്യയിലെ വീടുകൾക്ക് സ്മാർട്ടും സുസ്ഥിരവുമായ ഒരു ജീവിതശൈലി വോള്‍ട്ടാസ് ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Channel Banner

Latest updates

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള...

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ അനുമതി നൽകാനുള്ള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ...

വിദ്യാർത്ഥികളുടെ പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുത്; പ്രതിപക്ഷം സെലക്ടീവായി വിമർശിക്കുന്നുവെന്ന് ജെ.പി....

ന്യുഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ. വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയുള്ള പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ...

ഹോർമുസ് കടലിടുക്കിലെ ഓരോ ആക്രമണത്തിനും പകരംവീട്ടും, ഇറാനിലെ പാലങ്ങളും...

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി ഇറാനിലെ പാലങ്ങളും ഊർജ്ജനിലയങ്ങളും ബോംബിട്ട് തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald trump iran threat). സ്വന്തം...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം: 120...

തിരുവനന്തപുരം: മലബാർ മേഖലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി 120 താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി (Malabar plus one seat crisis). മുന്നണി പ്രകടനപത്രികയിലൂടെ...

സി.ജെ.പി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജോജു ജോർജ്; പിന്തുണച്ച ടൊവിനോ...

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (Joju george cjp protest support) പ്രക്ഷോഭത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം ജോജു...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...