HomeBusinessമുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇനി മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇനി മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്

കൊച്ചി: രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വര്‍ണ പണയ എന്‍ബിഎഫ്സികളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ആയി പുനര്‍നാമകരണം ചെയ്തു. 2025 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ ആകെ 113.93 കോടി രൂപയുടെ അറ്റാദായവും ശക്തമായ വരുമാന വര്‍ധനവും സുസ്ഥിര ത്രൈമാസ വളര്‍ച്ചയും കൈവരിച്ചു. കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 5494.58 കോടി രൂപയാണ്. സ്ഥിരമായ ബിസിനസ് വളര്‍ച്ചയെയും പ്രവര്‍ത്തന മികവിനെയുമാണിത് സൂചിപ്പിക്കുന്നത്. ഈ നേട്ടത്തിനൊപ്പമാണ് കമ്പനി വളരെ നിര്‍ണായകമായ പ്രഖ്യാപനം നടത്തുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആകെ 294.83 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തിലെ ആകെ വരുമാനം 203.52 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തിലെ അറ്റാദായം മുന്‍ വര്‍ഷത്തിലെ ഇതേ കാലയളവിലെ 27.18 കോടി രൂപയില്‍ നിന്ന് ഉയര്‍ന്ന് 52.16 കോടി രൂപയായി.

മുന്‍ വര്‍ഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് നടപ്പ് വര്‍ഷത്തിലെ പ്രവര്‍ത്തന വരുമാനം 44.86 ശതമാനവും അറ്റാദായം 91.88 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. സാമ്പത്തിക ഫലത്തിന്‍റെ എല്ലാ മേഖലകളിലും ശക്തമായ വളര്‍ച്ച കൈവരിക്കാനായത് മെച്ചപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍, നിക്ഷേപ നിലവാരത്തില്‍ സുസ്ഥിര ശ്രദ്ധ ചെലുത്തല്‍ എന്നിവയെയാണ് കാണിക്കുന്നത്. മുത്തൂറ്റ് എംക്രെഡിന്‍റെ സുരക്ഷിത സ്വര്‍ണ പണയ മേഖലയുടെ സ്ഥിരമായ വളര്‍ച്ചയാണിത് കാണിക്കുന്നത്.

ഭാവിയിലേക്കുള്ള സാമ്പത്തിക സേവനങ്ങള്‍ക്കായി തയ്യാറെടുത്ത് പ്രൊഫഷണലായി മാനേജ് ചെയ്യുന്ന സ്ഥാപനത്തിലേക്കുള്ള തങ്ങളുടെ മുന്നേറ്റമാണ് മുത്തൂറ്റ് എംക്രെഡിലേക്കുള്ള മാറ്റമെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. തങ്ങളുടെ ബിസിനസ് മാതൃകയുടെ കരുത്തും സുസ്ഥിര വളര്‍ച്ചയ്ക്കായുള്ള പ്രതിബദ്ധതയുമാണ് മൂന്നാം ത്രൈമാസത്തിലെ പ്രകടനത്തിലൂടെ കാണിക്കുന്നത്. വരുമാനത്തിലും ലാഭക്ഷമതയിലും ഉണ്ടായ ശക്തമായ വളര്‍ച്ച തങ്ങളുടെ വായ്പ പ്രവര്‍ത്തനങ്ങളുടെ ശക്തിയും ഉപഭോക്താക്കള്‍ തങ്ങളില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസവുമാണ് പ്രകടിപ്പിക്കുന്നത്. വികസനത്തിനൊപ്പം നിക്ഷേപ നിലവാരം നിലനിര്‍ത്തുന്നതില്‍ തങ്ങളുടെ ശ്രദ്ധ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ തന്ത്രപരമായതും അച്ചടക്കത്തോടു കൂടിയതുമായ പ്രവര്‍ത്തനങ്ങളുടെ ശക്തിയാണ് ത്രൈമാസ പ്രവര്‍ത്തന ഫലങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നതെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ പി. ഇ. മത്തായി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച അനുഭവങ്ങള്‍ നല്‍കാനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും റിസ്ക് മാനേജുമെന്‍റ് നിലവാരങ്ങള്‍ തുടരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ലിസ്റ്റ് ചെയ്ത എന്‍സിഡികള്‍ക്ക് ആവശ്യമായ രീതിയിലെ ആസ്തികള്‍ മുത്തൂറ്റ് എംക്രെഡ് നിലനിര്‍ത്തും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റങ്ങളും മുത്തൂറ്റ് എംക്രെഡ് ഐഡന്‍റിയിലേക്കുള്ള മാറ്റവും മികച്ച രീതിയിലാണെന്ന് വ്യക്തമാക്കുന്നതാണ് ശക്തമായ ത്രൈമാസ പ്രകടനം.

പേരിലെ മാറ്റത്തിലുപരി നിരവധി കാര്യങ്ങളാണ് റീ ബ്രാന്‍ഡിങ് പ്രതിഫലിപ്പിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രൊഫഷണലാക്കുക, ഭരണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക, ഡിജിറ്റല്‍ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുക, റിസ്ക് മാനേജ്മെന്‍റ് സംവിധാനങ്ങള്‍ കൂടുതല്‍ വളര്‍ച്ചയിലേക്കു കൊണ്ടു പോയി ദീര്‍ഘകാല വളര്‍ച്ചയെ പിന്തുണക്കുക തുടങ്ങിയവയെ കൂടി ഇതു പ്രതിഫലിപ്പിക്കുന്നു.ശക്തമായ സ്ഥാപന അടിത്തറയുടെ പിന്തുണയോടെ പുതിയ കോര്‍പറേറ്റ് വ്യക്തിത്വവുമായി അച്ചടക്കത്തോടു കൂടിയ ആസ്തികള്‍ കൈകാര്യം ചെയ്യാനും നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാനും മികച്ച ഭരണ ക്രമങ്ങളുമായി മുന്നോട്ടു പോകാനും മുത്തൂറ്റ് എംക്രെഡ് പര്യാപ്തമാണ്. പാരമ്പര്യത്തില്‍ അധിഷ്ഠിതമായ പുരോഗതിയിലേക്കു കുതിക്കുന്ന സമീപനവുമായി സ്ഥാപനം ഉത്തരവാദിത്തമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളും സ്ഥാപന മികവും ബന്ധപ്പെട്ട എല്ലാവര്‍ക്കും ദീര്‍ഘകാല മൂല്യം നല്‍കുന്നതും തുടരും.

WhatsApp Channel Banner

Latest updates

ഇടുക്കിയിൽ മലമ്പനി വ്യാപിക്കുന്നു: ആശങ്കയോടെ ആരോഗ്യവകുപ്പ് | Malaria...

ഇടുക്കി: സംസ്ഥാനത്ത് ഇടുക്കിയിൽ മലമ്പനി വ്യാപിക്കുന്നു. തോട്ടം മേഖലകളിൽ രോഗം വീണ്ടും പടരുന്നത് കടുത്ത ആശങ്കയാകുന്നു. അതിഥി തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ ആളുകളിലേക്കും രോഗം വ്യാപിക്കാൻ തുടങ്ങിയതാണ് മേഖലയെ ഭീതിയിലാഴ്ത്തുന്നത്.(Malaria Cases Rise In...

ഇരട്ട ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്,...

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട്...

ദുബായിൽ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം:...

ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ ഉണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.(Dubai Cylinder Explosion, Sheikh Zayed Road...

ഉദയനിധി സ്റ്റാലിൻ്റെ അറസ്റ്റ്: തമിഴ്‌നാട്ടിലുടനീളം DMK പ്രതിഷേധം ഇരമ്പുന്നു;...

ചെന്നൈ: നടി തൃഷയ്ക്കും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കുമെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായതിന് പിന്നാലെ തമിഴ്‌നാട്ടിലുടനീളം ഡി.എം.കെ പ്രവർത്തകരുടെ വൻ പ്രതിഷേധം. മദ്രാസ് ഹൈക്കോടതിക്ക്...

ട്രംപിൻ്റെ യുദ്ധഭീഷണികൾ തള്ളി ഇറാനിയൻ ജനത: അനിശ്ചിതത്വങ്ങൾക്കിടയിലും ദൈനംദിന...

ടെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദിനംപ്രതി നടത്തുന്ന യുദ്ധഭീഷണികളും പ്രസ്താവനകളും ഇറാനിലെ സാധാരണ ജനങ്ങളിൽ വലിയ പരിഭ്രാന്തിയുണ്ടാക്കുന്നില്ലെന്ന് റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന യുദ്ധസാഹചര്യങ്ങൾ ആറുമാസത്തോട് അടുക്കുമ്പോൾ, നിരന്തരമുള്ള വാർത്തകളിൽ നിന്നും ട്രംപിന്റെ...

DON'T MISS

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...