കൊല്ലം: കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര സ്വദേശി രാധാമണിക്കാണ് മകന്റെ ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ മകൻ മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Son attacks mother in Kollam, Accused in custody)
രാധാമണി വീടിന്റെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ മഹേഷ് പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നു. രാധാമണിയുടെ കഴുത്തിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഗുരുതരമായി...
കാസർഗോഡ്: ഉപ്പളയിൽ എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതിയെ മഞ്ചേശ്വരം പോലീസ് പിടികൂടി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി അറുമുഖനെയാണ് ഛത്തീസ്ഗഡിൽ നിന്ന് സാഹസികമായി പിടികൂടിയത്. കുപ്രസിദ്ധമായ 'റാംജിനഗർ' കവർച്ചാ സംഘത്തിലെ അംഗമാണ് ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചു.(Robbery of Rs 50 lakh in Kasaragod,...
മലപ്പുറം: പൊന്നാനി ബീച്ചിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. പൊന്നാനി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും യുവതിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും തിരൂർ ഡിവൈഎസ്പി വ്യക്തമാക്കി.(Woman's body found on Ponnani beach, Husband in police custody)
ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ്...
കാബൂൾ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമൂസ് കടലിടുക്ക് പ്രതിസന്ധിയിലാവുകയും ആഗോളതലത്തിൽ ഇന്ധനക്ഷാമം രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തിൽ, വടക്കൻ അഫ്ഗാനിസ്ഥാനിൽ എണ്ണ ഉൽപാദനം ആരംഭിച്ച് താലിബാൻ സർക്കാർ. ജോവ്‌ജാൻ പ്രവിശ്യയിലെ അമു ദര്യ എണ്ണത്തടത്തിലെ അഞ്ച് കിണറുകളിൽ നിന്നാണ് ക്രൂഡ് ഓയിൽ വേർതിരിച്ചു തുടങ്ങിയതെന്ന് ഖനി-പെട്രോളിയം മന്ത്രാലയം അറിയിച്ചു.(Oil crisis deepens, Taliban starts mining in...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പരക്കെ ചിതറിയ അക്രമങ്ങൾക്കിടയിലും മികച്ച പോളിങ്. രാവിലെ 11 മണി വരെ ഏകദേശം 40 ശതമാനം വോട്ടർമാർ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഒരേ ബൂത്ത് പരിസരത്ത് എത്തിയതോടെ ഭവാനിപുർ മണ്ഡലത്തിൽ നേരിയ സംഘർഷാവസ്ഥ നിലനിന്നു....
പ്യോങ്യാങ്: യുക്രൈൻ സൈന്യത്തിന്റെ പിടിയിലാകാതിരിക്കാൻ സ്വയം പൊട്ടിത്തെറിച്ച ഉത്തര കൊറിയൻ സൈനികരെ പ്രകീർത്തിച്ച് കിം ജോങ് ഉൻ. ഇവരെ 'വീരന്മാർ' എന്ന് വിശേഷിപ്പിച്ച കിം, സൈനികരുടെ രാജ്യസ്‌നേഹത്തിന് പാരിതോഷികങ്ങൾ നൽകി വിലയിടാനാവില്ലെന്ന് പറഞ്ഞു. കൊല്ലപ്പെട്ട സൈനികരുടെ ഓർമ്മയ്ക്കായി പ്യോങ്യാങ്ങിൽ നിർമ്മിച്ച സ്മാരകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Kim Jong Un praises soldiers for...
പൂനെ: ടൂറിസ്റ്റ് വിസയിലെത്തി നിയമവിരുദ്ധമായി മതപ്രചാരണം നടത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം ഇന്ത്യ വിട്ടുപോകാൻ പൂനെ സിറ്റി പൊലീസ് ഉത്തരവിട്ടു. വിസ നിബന്ധനകൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവർക്ക് 'ലീവ് ഇന്ത്യ നോട്ടീസ്' (Leave India Notice) നൽകുകയായിരുന്നു. മെയ് 10-നകം രാജ്യം വിടാനാണ് നിർദ്ദേശം.(Religious propaganda on tourist visa, 3...
കരിംനഗർ: കുടുംബവഴക്കിനെത്തുടർന്ന് പിഞ്ചുമക്കളെ പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് ദമ്പതികൾ മടങ്ങി. തെലങ്കാനയിലെ കരിംനഗറിലുള്ള എൽ.എം.ഡി പോലീസ് സ്റ്റേഷനിലാണ് ഏവരെയും സങ്കടത്തിലാഴ്ത്തിയ ഈ സംഭവം നടന്നത്. ഒമ്പതും ആറും വയസ്സുള്ള പെൺകുട്ടികളെയാണ് മാതാപിതാക്കൾ ഉപേക്ഷിച്ചത്.(Parents Abandon Their Kid Daughters at Police Station in Karimnagar)
അൽഗനൂർ സ്വദേശിയും കടയുടമയുമായ രവികുമാറും നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ലളിതയും...
കൊല്ലം: ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ ജോലിക്കിടെ എണ്ണപ്പന കടപുഴകി വീണ് വനിതാ തൊഴിലാളി മരിച്ചു. വിളക്കുപാറ തടത്തിൽ പുത്തൻവീട്ടിൽ സരിത ആണ് മരിച്ചത്. ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ എസ്റ്റേറ്റിൽ ഉച്ചയോടെയായിരുന്നു അപകടം.(Tragedy at Chitara Oil Palm Estate, Worker dies after oil palm falls on her...
കാസർഗോഡ്: മുസ്ലിം ലീഗ് മുൻ സംസ്ഥാന അധ്യക്ഷനായ പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ചന്തേര പോലീസ് കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി.(Sayed Muhammad Ali Shihab Thangal's picture was edited and circulated, Police have...