Amina SR

പശ്ചിമ ബംഗാൾ ഇനി BJPക്ക്: തകർന്നടിഞ്ഞ് മമതയുടെ സാമ്രാജ്യം, ഭവാനിപൂരിലും വീണ്...

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന തൃണമൂൽ കോൺഗ്രസ് യുഗത്തിന് അന്ത്യം. മുഖ്യമന്ത്രി മമത ബാനർജിയുടെ നാലാം ഊഴമെന്ന മോഹങ്ങളെ തച്ചുതകർത്ത് ബിജെപി ചരിത്രവിജയം സ്വന്തമാക്കി. സ്വന്തം തട്ടകമായ ഭവാനിപൂരിൽ പോലും അടിപതറിയ മമതയെ 15,105 വോട്ടുകൾക്ക് മുൻ വിശ്വസ്തൻ സുവേന്ദു അധികാരി പരാജയപ്പെടുത്തി. ഇതോടെ ബംഗാളിലെ രാഷ്ട്രീയ ചിത്രം പൂർണ്ണമായും...

കേരളത്തിൻ്റെ നായകൻ ആര്?: സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്,...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക നീക്കങ്ങളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കടന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾ അവകാശവാദം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ, തർക്കങ്ങൾ ഒഴിവാക്കി സമവായത്തിലെത്താനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി എഐസിസി പ്രതിനിധികൾ ഇന്ന് തിരുവനന്തപുരത്തെത്തും.(Kerala new CM selection Congress...

‘സ്വയം പരിശോധനയ്ക്കും തിരുത്തലിനും ഉള്ള അവസരം’: ഇടതുപക്ഷത്തിൻ്റെ തകർച്ചയിൽ പ്രതികരിച്ച് VA...

ആലപ്പുഴ: സംസ്ഥാനത്ത് ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, പാർട്ടിക്ക് കൃത്യമായ സന്ദേശം നൽകി വി.എ. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. പരാജയം എപ്പോഴും സ്വയം പരിശോധനയ്ക്കും തിരുത്തലിനുമുള്ള അവസരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പരാജയങ്ങൾ നൽകുന്ന പാഠങ്ങൾ വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ടെന്നും, ജനഹിതം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ പാർട്ടിക്ക് കഴിയട്ടെ എന്നും അദ്ദേഹം പ്രത്യാശ...

‘ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ’: UDF തരംഗത്തിൽ പ്രതികരിച്ച് VD സതീശനും വേണുഗോപാലും;...

തിരുവനന്തപുരം: കേരളത്തിൽ ഒരു പതിറ്റാണ്ട് നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് ഉജ്ജ്വല വിജയത്തിലേക്ക്. "മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണിത്" എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. അതേസമയം, നേമം മണ്ഡലം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിലൂടെ എൻഡിഎ തിരിച്ചുപിടിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയായിരുന്നു വി.ഡി....

‘പാർട്ടി ശക്തമായി തിരിച്ചു വരും’: ഉടുമ്പൻചോലയിലെ ഇടതുകോട്ട തകർന്നതിൽ പ്രതികരിച്ച് MM...

ഇടുക്കി: സംസ്ഥാനത്താകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ ഇടുക്കിയിലെ ചെങ്കോട്ടയായ ഉടുമ്പൻചോലയും നിലംപൊത്തി. കെ.കെ. ജയചന്ദ്രനെ 20,021 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് കോൺഗ്രസിന്റെ സേനാപതി വേണു ചരിത്രവിജയം സ്വന്തമാക്കിയത്. തോട്ടം തൊഴിലാളികൾക്കും സാധാരണക്കാർക്കും വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരം വോട്ടായി മാറുകയായിരുന്നു. സേനാപതി വേണു (യുഡിഎഫ്): 64,916, കെ.കെ. ജയചന്ദ്രൻ (എൽഡിഎഫ്): 44,895, ആതിര...

നേമം പിടിച്ച് BJP: V ശിവൻകുട്ടിയെ വീഴ്ത്തി രാജീവ് ചന്ദ്രശേഖർ നിയമസഭയിലേക്ക്,...

തിരുവനന്തപുരം: കേരളം ഏറ്റവും കൂടുതൽ ഉറ്റുനോക്കിയ നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ആവേശകരമായ വിജയം. 3,800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം മന്ത്രി വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നില മാറിമറിഞ്ഞ മണ്ഡലത്തിൽ അവസാന ഘട്ടത്തിലാണ് രാജീവ് ചന്ദ്രശേഖർ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചത്.(Rajeev Chandrasekhar Nemom Victory,...

വട്ടിയൂർക്കാവിൽ K മുരളീധരൻ്റെ ‘പടയോട്ടം’: VK പ്രശാന്തിനെ വീഴ്ത്തി യുഡിഎഫിൻ്റെ ആവേശ...

തിരുവനന്തപുരം: കേരളം ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കെ. മുരളീധരന് മിന്നുന്ന വിജയം. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും മുന്നണികൾ മാറിമാറി ലീഡ് ചെയ്ത വാശിയേറിയ പോരാട്ടത്തിനൊടുവിൽ 2,796 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുരളീധരൻ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ വി.കെ പ്രശാന്തിനും എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖയ്ക്കും മുരളീധരന്റെ...

പാലക്കാട് രമേശ് പിഷാരടിക്കൊപ്പം, താമര വിരിയാനിട നൽകിയില്ല: ശോഭാ സുരേന്ദ്രൻ്റെ കുതിപ്പിന്...

പാലക്കാട്: കേരളം ഉറ്റുനോക്കിയ പാലക്കാട് മണ്ഡലത്തിൽ രമേശ് പിഷാരടിയിലൂടെ യുഡിഎഫ് ആധിപത്യം നിലനിർത്തി. ബിജെപിയുടെ കരുത്തയായ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനുമായി വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെങ്കിലും അവസാന ലാപ്പിൽ പിഷാരടി വ്യക്തമായ മേൽക്കൈ നേടി. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് പിടിച്ചെടുക്കാമെന്ന എൻഡിഎയുടെ സ്വപ്നങ്ങൾക്കാണ് വോട്ടർമാർ തടയിട്ടത്.(Ramesh Pisharody Palakkad...

തൃശൂരിങ്ങെടുത്ത് രാജൻ പല്ലൻ: 26,000 കടന്ന ഭൂരിപക്ഷത്തിൽ മിന്നും വിജയം |...

തൃശൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലൻ തൃശൂരിൽ മിന്നും വിജയം കൈവരിച്ചു. 26,803 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം മണ്ഡലം തിരിച്ചുപിടിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയ ആലങ്കോട് ലീലാകൃഷ്ണനും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച പത്മജ വേണുഗോപാലും രാജൻ പല്ലന്റെ കുതിപ്പിന് മുന്നിൽ അടിപതറി.(Rajan J Pallan Thrissur Win,...

ചുവപ്പിൻ്റെ കോട്ടകളിൽ ‘കൈപ്പത്തി’ ഉയർന്നു: 100 കടന്ന് UDF മുന്നേറ്റം, രാഹുൽ...

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ, ഒരു പതിറ്റാണ്ട് നീണ്ട എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് വൻ വിജയത്തിലേക്ക്. 140 അംഗ നിയമസഭയിൽ യുഡിഎഫ് നൂറിലധികം സീറ്റുകളിൽ മുന്നേറ്റം തുടരുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പിന്നിലായതും, സി.പി.എം വിട്ടുപുറത്തുവന്ന വിമതർ മികച്ച പ്രകടനം കാഴ്ചവെച്ചതും ഈ...