Amina SR

ഗവർണറുടെ വാഹനവ്യൂഹം വെട്ടിച്ചുരുക്കി: പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനത്തിന് പിന്തുണ |...

തിരുവനന്തപുരം: രാജ്യത്തെ ഇന്ധന ഉപഭോഗവും അനാവശ്യ ചിലവുകളും കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കേരള ലോക്ഭവൻ. ഇതിന്റെ ആദ്യ പടിയായി ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ എണ്ണം മൂന്നിലൊന്നായി വെട്ടിക്കുറച്ചു. ഇതുവരെ ഗവർണറുടെ വ്യൂഹത്തിൽ ഒമ്പത് വാഹനങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി മുതൽ ആറ് വാഹനങ്ങൾ മാത്രമായിരിക്കും...

ഡീൻ കുര്യാക്കോസിനെതിരായ അധിക്ഷേപം: CP മാത്യുവിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് |...

ഇടുക്കി: ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. സി.പി. മാത്യുവിനെതിരെ സംഘടനാപരമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എഐസിസിക്കും കെപിസിസി പ്രസിഡൻ്റിനുംപരാതി നൽകി.(Youth Congress Complaint Against Idukki DCC President CP Mathew For Insulting Dean...

നിയുക്ത മുഖ്യമന്ത്രി VD  സതീശൻ തലസ്ഥാനത്ത്: ആശമാരുമായി കൂടിക്കാഴ്ച നടത്തും, ശമ്പളവർദ്ധനവ്...

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ നിന്നും അദ്ദേഹം നേരെ കന്റോൺമെന്റ് ഹൗസിലേക്കാണ് തിരിച്ചത്. ഇതിന് പിന്നാലെ, ഏറെ നാളായി സമരരംഗത്തുള്ള ആശാ വർക്കർമാരുടെ സംയുക്ത സമരസമിതി നേതാക്കളും അദ്ദേഹത്തെ കാണാനായി എത്തിച്ചേർന്നു.(Designated CM VD Satheesan Trivandrum Arrival ASHA Workers Wage Hike First Cabinet Decision) ആശാ പ്രവർത്തകരുടെ...

‘പിണറായി വിജയൻ മോശം ഭരണാധികാരിയല്ല, മുസ്ലീം ലീഗിനെ കരുവാക്കാനാണ് BJPയുടെ ശ്രമം’:...

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവെന്ന വാർത്തകൾ തള്ളി മുൻ മന്ത്രി സജി ചെറിയാൻ. പിണറായി വിജയൻ മോശം ഭരണാധികാരിയാണെന്ന വാദം തെറ്റാണെന്നും, അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതിനെതിരെ പാർട്ടിയിൽ ആരും രംഗത്തുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Saji Cherian Defends Pinarayi Vijayan Dismisses CPM Pathanamthitta...

‘നിയുക്ത മുഖ്യമന്ത്രി VD സതീശൻ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുകയുണ്ടായി, ചടങ്ങിൽ പങ്കെടുക്കും’:...

തിരുവനന്തപുരം: കേരളത്തിൽ പുതിയതായി അധികാരമേൽക്കുന്ന വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി/എൻഡിഎ പ്രതിനിധികളും പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ നേരിട്ട് ഫോണിൽ വിളിച്ച് ക്ഷണിച്ച പശ്ചാത്തലത്തിലാണ് ചടങ്ങിൽ പങ്കെടുക്കാൻ ബിജെപി തീരുമാനിച്ചത്.(Rajeev Chandrasekhar NDA MLAs Attend VD Satheesan Cabinet Oath Ceremony May...

‘കോൺഗ്രസിൻ്റെ മന്ത്രിമാരുടെ ലിസ്റ്റ് പൂർണ്ണമായി, ഇന്ന് വൈകുന്നേരത്തോടെ മുഴുവൻ മന്ത്രിമാരുടെയും പേര്...

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവും ഘടകകക്ഷികളും തമ്മിലുള്ള നിർണ്ണായക ഉഭയകക്ഷി ചർച്ചകൾ ഇന്ന് നടക്കും. നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ, തർക്കങ്ങൾ വലിച്ചുനീട്ടാതെ ഉച്ചയ്ക്ക് മുൻപ് തന്നെ ചർച്ചകൾ പൂർത്തിയാക്കി അന്തിമ തീരുമാനത്തിലെത്താനാണ് മുന്നണിയുടെ നീക്കം. ഇന്ന് വൈകുന്നേരത്തോടെ മുഴുവൻ മന്ത്രിമാരുടെയും വകുപ്പുകളുടെയും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.(Kerala Cabinet Formation...

കേരളത്തിൽ ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത: 7 ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് നിലവിലുള്ളത്.(Kerala Weather Update Today Yellow Alert...

‘എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കപ്പെടും’: പാർട്ടിയിലെ പ്രതിസന്ധി പ്രസവവേദന പോലെയെന്ന് T...

തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാരിന്റെ അധികാരമേൽക്കലിന് തൊട്ടുപിന്നാലെ കോൺഗ്രസിനകത്തുണ്ടായ ആഭ്യന്തര തർക്കങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽഎ. എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലുമായി അടിയന്തര കൂടിക്കാഴ്ച നടത്തുന്നതിനായി തലസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം.(T Siddique MLA Compares Congress Leadership Dispute To Labor Pain Ahead Of Cabinet...

താഴേയ്ക്ക് വീണ് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു...

കൊച്ചി: ആഗോള സാമ്പത്തിക ചലനങ്ങളെത്തുടർന്ന് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,080 രൂപയായി താഴ്ന്നു. ഗ്രാമിന് ആനുപാതികമായി 90 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 14,385 രൂപയിലുമെത്തി.(Gold Price Today Kerala Huge...

മുസ്ലീം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകിയേക്കില്ല?: പകരം ഭരണ പരിഷ്കാര കമ്മീഷൻ...

തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കാനിരിക്കെ, ലീഗിന്റെ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യത്തിന്മേൽ കോൺഗ്രസ് കടുത്ത നിലപാടെടുക്കുമോ എന്നത് ചോദ്യചിഹ്നമായി നിലകൊള്ളുന്നു. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാൻ കോൺഗ്രസ് വഴങ്ങിയേക്കില്ലെന്നാണ് ഏറ്റവും പുതിയ സൂചനകൾ വ്യക്തമാക്കുന്നത്.(Kerala Cabinet Portfolios Dispute Congress Denies Five Ministries To IUML Education Department) പകരം...