Amina SR

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ഐജി അജീത ബീഗത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സർക്കാർ രൂപീകരിച്ച ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ പ്രാഥമിക അന്വേഷണം ആരംഭിക്കും. ക്രൈംബ്രാഞ്ച് ഐ.ജി അജീത ബീഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന പ്രത്യേക യോഗത്തിൽ തുടരന്വേഷണത്തിനായുള്ള കൃത്യമായ ആക്ഷൻ പ്ലാൻ രൂപീകരിക്കും.(Kerala PSC Exam Irregularities Crime Branch Special Team...

തിരുവല്ലത്തെ IT ജീവനക്കാരുടെ മരണത്തിൽ വൻ വഴിത്തിരിവ്: ബൈക്ക് മറിഞ്ഞത് കാർ...

തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് യുവ ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബൈക്കപകടത്തിൽ നിർണായക വഴിത്തിരിവ്. ബൈക്ക് സ്വയം നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്നും അമിതവേഗതയിലെത്തിയ കാർ പിന്നിൽ ഇടിച്ചുതെറിപ്പിച്ചതാണെന്നും പോലീസ് കണ്ടെത്തി.(Thiruvallam IT Professionals Accident Turning Point) അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ മലയിൻകീഴിലെ വീട്ടിൽ നിന്ന് തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചിരുന്ന യുവാവിനെ പോലീസ്...

മാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം: കേസ് എടുത്തപ്പോൾ മുക്കുപണ്ടം, കടം...

കൊച്ചി: പറവൂർ നന്ദികുളങ്ങരയിൽ മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. യുവതിയുടെ സഹോദരൻ ജയ്സൺ, ഭാര്യ എന്നിവർക്കെതിരെയാണ് പറവൂർ പോലീസ് കേസെടുത്തത്. യുവതിയെ ഇരുവരും ചേർന്ന് ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.(Brother assaults sister, Paravoor Man and Wife Booked ) എന്നാൽ കേസ്...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: പരാതി നൽകി...

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ കുടുംബവും കൂട്ടപ്പന വാർഡ് കൗൺസിലറും പോലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പോലീസിന്റെ സാന്നിധ്യത്തിൽ പരിശോധിക്കും.(Patient Dies In Queue At Neyyattinkara General Hospital...

നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് ട്രംപ്: ഗൾഫ് മേഖലയിലെ US നീക്കങ്ങളെക്കുറിച്ച് ചർച്ച...

ടെൽ അവീവ്: യുഎസ്-ഇറാൻ സൈനിക സംഘർഷം കൂടുതൽ വഷളാകുന്നതിനിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യാഴാഴ്ച രാത്രി നിർണായക ഫോൺ സംഭാഷണം നടത്തി. ഗൾഫ് മേഖലയിൽ അമേരിക്ക നടത്തുന്ന പുതിയ നീക്കങ്ങളെക്കുറിച്ച് ട്രംപ് നെതന്യാഹുവിനെ ധരിപ്പിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ്  പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും...

ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി തയ്യാറാക്കിയെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ: ഇറാൻ്റെ...

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ചതായി ഇസ്രായേൽ അമേരിക്കയ്ക്ക് രഹസ്യാന്വേഷണ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കൈമാറിയ ഈ വിവരം അതീവ ഗൗരവമുള്ളതാണെന്നും ഒരു നിർദ്ദിഷ്ട വധശ്രമ പദ്ധതിയെക്കുറിച്ചാണ് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളതെന്നും യുഎസ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഇറാന്റെ കാര്യത്തിൽ കടുത്ത സൈനിക നടപടികളിലേക്ക് ട്രംപിനെ...

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ഇന്ന് നിർണായക ചർച്ച | Crucial Discussion...

കൊച്ചി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെത്തുടർന്ന് വിവാദത്തിലായ കോറോ ഹെൽത്ത് കമ്പനി അധികൃതരും തൊഴിലാളി പ്രതിനിധികളും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് നടക്കും. എറണാകുളം കളക്ടറേറ്റിൽ വെച്ച് നടക്കുന്ന യോഗത്തിൽ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് പങ്കെടുക്കും.(Crucial Discussion On CorroHealth Company Mass Layoffs At Ernakulam Collectorate Today) ഹൈക്കോടതിയിൽ ചർച്ചയ്ക്ക്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിനവും തുടരുന്നു; വിദഗ്ധ...

വയനാട് : കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ രണ്ടുപേർക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ ഇന്നും തുടരും. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. മീനാക്ഷിപുഴ കേന്ദ്രീകരിച്ചും ദുരന്തമേഖലയിലെ സോൺ ഒന്നിലും മൂന്നിലുമാണ് ഇന്ന് പ്രധാനമായും പരിശോധന നടക്കുന്നത്. പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്.(Wayanad Kalladi...

ഫേസ്ബുക്കിലൂടെയുള്ള വ്യാജ പ്രചാരണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് VM സുധീരൻ പരാതി...

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിയെക്കുറിച്ച് തന്റെ പേരിൽ തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. മുഹമ്മദ് ഖലീൽ എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് വ്യാജ പ്രചാരണം നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(VM Sudheeran Files Complaint With Home Minister Ramesh...

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണ സംഭവം: അവശിഷ്ടങ്ങൾ നീക്കം...

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തകർന്നുവീണ ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടികൾ റെയിൽവേ ആരംഭിച്ചു. ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണയോളം കോൺക്രീറ്റ് അവശിഷ്ടങ്ങൾ വലിച്ച് താഴെയിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കൂടുതൽ സജ്ജീകരണങ്ങളോടെ അവശിഷ്ടങ്ങൾ പൂർണ്ണമായി നീക്കം ചെയ്യാനുള്ള ജോലികൾ തുടങ്ങിയത്.(Kozhikode Railway Station Clock Tower...