Amina SR

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ നേരിയ ഇടിവ്: ഇന്ന് പവന് 320 രൂപ കുറഞ്ഞു...

കൊച്ചി: കഴിഞ്ഞ കുറച്ചുദിവസങ്ങളായി റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയിരുന്ന സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ ഗ്രാമിന് ഇന്ന് 14,620 രൂപയായി താഴ്ന്നു.(Gold Rate Decreased In Kerala Today Pavan Price Drops By 320 Rupees) ഗ്രാം വിലയിലുണ്ടായ...

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ CPM: അപേക്ഷ നിരസിച്ചത് 4 തവണ,...

തിരുവനന്തപുരം: സി.പി.എമ്മിൽ ആഭ്യന്തര തർക്കങ്ങൾ പുകയുന്നു. അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാൻ സംസ്ഥാന നേതൃത്വം ഇപ്പോഴും തയ്യാറാകാത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.(CPM rejects Bineesh Kodiyeri's membership) അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരി നൽകിയ അപേക്ഷ സി.പി.എം തുടർച്ചയായി നാല് തവണയാണ് നിരസിച്ചത്. 2001 മുതൽ...

‘ത്രില്ലിലാണ്, ചുമതല നിറവേറ്റാനുള്ള ഉത്തരവാദിത്ത ബോധമാണ്’: പുതിയ ചുമതലയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ...

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി തന്റെ നിലപാടുകൾ വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്പീക്കറാകുന്നയാൾ രാഷ്ട്രീയാഭിപ്രായം പണയംവെച്ചുപോകുന്ന ഒരു അരാഷ്ട്രീയവാദി ആകണമെന്ന അഭിപ്രായം തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സഭയ്ക്കകത്ത് യാതൊരുവിധ പക്ഷപാതിത്വവും ഉണ്ടാകില്ലെന്നും എല്ലാ അർത്ഥത്തിലും പൂർണ്ണമായ നീതിബോധത്തോടെയും നീതിനിഷ്ഠമായും മാത്രമേ മുന്നോട്ടു പോകൂ എന്നും...

മോഡലിങ്-സെക്‌സ് റാക്കറ്റ് കേസ്: അറസ്റ്റിലായ ബിലാലിൻ്റെ ഫോണിൽ നൂറുകണക്കിന് ചിത്രങ്ങൾ, ഞെട്ടിക്കുന്ന...

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മലയാളി യുവതികളെ ദുബായിലേക്ക് കടത്തി ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സെക്സ് റാക്കറ്റ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ കഴിഞ്ഞദിവസം മാവേലിക്കരയിൽ നിന്ന് പിടിയിലായ തിരുവനന്തപുരം ചാരുമൂട് സ്വദേശി ബിലാലാണ് യുവതികളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെന്ന് പോലീസ് കണ്ടെത്തി.(Kochi Modelling Sex Racket Case Key Accused Bilal...

പിണറായി വിജയൻ്റെ Z+ സുരക്ഷ പൂർണ്ണമായും ഒഴിവാക്കി: വിവാദ ഗൺമാൻ തിരികെ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് നൽകിയിരുന്ന അതിസുരക്ഷാ സംവിധാനങ്ങളിൽ വൻ വെട്ടിക്കുറയ്ക്കൽ. അദ്ദേഹം പ്രതിപക്ഷ നേതാവായതോടെ നിലവിലുണ്ടായിരുന്ന 'Z+' കാറ്റഗറി സുരക്ഷ പൂർണ്ണമായും ഒഴിവാക്കി.(Pinarayi Vijayan Security Downgraded To Y Category Gunman Sandeep Returns To Police) മുൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്...

മലയിടംതുരത്ത് ഒഴിപ്പിക്കൽ: കോടതിയിൽ നിന്ന് സാവകാശം തേടാൻ സർക്കാർ; ചർച്ചയ്ക്ക് റോജി...

തിരുവനന്തപുരം: മലയിടംതുരത്ത് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണായക ഇടപെടലുമായി സംസ്ഥാന സർക്കാർ. വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് കോടതിയിൽ നിന്ന് കൂടുതൽ സാവകാശം തേടാൻ തീരുമാനമായത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നിലവിലെ സങ്കീർണ്ണമായ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തും. ഇതിന് ശേഷം കോടതി നൽകുന്ന നിർദ്ദേശങ്ങൾ മാത്രം പരിഗണിച്ചാകും...

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസ ബാധ്യത 112 കോടി...

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയുടെ റിപ്പോർട്ട് പുറത്ത്. സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന വരുമാന നഷ്ടം കണക്കാക്കിയുള്ള 3 മാസത്തെ റിപ്പോർട്ടാണ് ഗതാഗത സെക്രട്ടറിക്ക് കൈമാറിയത്.(KSRTC free travel for women, Financial Impact Report submitted) പദ്ധതി ഏത്...

‘ബദൽ ഊർജ്ജ സ്രോതസ്സുകൾ അടിയന്തരമായി കണ്ടെത്തണം, ഭാവിയിലേക്ക് നോക്കി പരിഷ്കാരങ്ങൾ വേഗത്തിലാക്കണം’:...

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ ആഭ്യന്തര സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെടുന്ന പശ്ചാത്തലത്തിൽ, രാജ്യത്ത് ബദൽ ഊർജ്ജ സ്രോതസ്സുകൾ അടിയന്തരമായി കണ്ടെത്താൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാചക വാതകമായ എൽ.പി.ജിക്ക് പകരമായി ബയോഗ്യാസ് ഉൽപ്പാദനവും വിതരണവും വലിയ രീതിയിൽ വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ തേടാൻ അദ്ദേഹം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ...

ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധം: നടപടി ഉടൻ ഉണ്ടായേക്കും, SIT റിപ്പോർട്ട് DGPക്ക്...

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിക്ക് വഴിതുറക്കുന്നു. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ നടപടി ചട്ടവിരുദ്ധമായിരുന്നു എന്ന് വ്യക്തമാക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഉടൻ തന്നെ ഡി.ജി.പിക്ക് കൈമാറും.(Gunmen Assault case, SIT Report Confirms Chief Minister Gunmen Assault On...

എബോള വൈറസ് വ്യാപനം: ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവച്ചു | India...

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ, ന്യൂഡൽഹിയിൽ നടക്കേണ്ടിയിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു. മെയ് 28 മുതൽ 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഉച്ചകോടിയാണ് മാറ്റിവെച്ചതെന്ന് വിദേശകാര്യ മന്ത്രാലയവും ആഫ്രിക്കൻ യൂണിയനും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ചാണ്...