Amina SR

വിഴിഞ്ഞം ഓഹരി കൈമാറ്റം: CPMൽ ഭിന്നത രൂക്ഷം; പിണറായിക്ക് അതൃപ്തി, നിലപാടിൽ...

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ രൂപപ്പെട്ട ശക്തമായ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയന് കടുത്ത അതൃപ്തി. എന്നാൽ, പിണറായി വിജയന്റെ അതൃപ്തി നിലനിൽക്കുമ്പോഴും തങ്ങളുടെ വിയോജിപ്പിൽ മാറ്റമില്ലെന്ന നിലപാടിലാണ് ഇ.പി ജയരാജനും കെ.കെ ശൈലജയും പി.കെ ശ്രീമതിയും ഉൾപ്പെടുന്ന മുതിർന്ന നേതാക്കൾ.(Vizhinjam share transfer CPM internal rift widens...

ധനരാജ് രക്തസാക്ഷിത്വ ദിനം: പോസ്റ്റുകളിട്ട് KK രാഗേഷും TI മധുസൂദനനും, ഫണ്ട്...

കണ്ണൂർ: സി.പി.എം നേതാവ് സി.വി ധനരാജിന്റെ രക്തസാക്ഷിത്വ ദിനവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കളായ കെ.കെ രാഗേഷ്, ടി.ഐ മധുസൂദനൻ എന്നിവർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ രൂക്ഷമായ വിമർശനവുമായി അണികൾ. ധനരാജ് രക്തസാക്ഷിത്വ ഫണ്ട് തിരിമറി ആരോപണം വീണ്ടും സജീവമാക്കിയാണ് സൈബർ ഇടങ്ങളിൽ പാർട്ടി പ്രവർത്തകർ തന്നെ നേതാക്കൾക്കെതിരെ രംഗത്തെത്തിയത്.(CPM Dhanaraj martyrdom day,...

‘എന്നെ വധിച്ചാൽ ഇറാനെ ബോംബിട്ട് തകർക്കണം’: ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി...

വാഷിംഗ്ടൺ: തന്നെ വധിക്കുന്നതിൽ ഇറാൻ വിജയിക്കുകയാണെങ്കിൽ ആ രാജ്യത്തെ വൻതോതിൽ ബോംബിട്ട് തകർക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വിവാദ വെളിപ്പെടുത്തൽ. ഇറാന്റെ കൊലപ്പട്ടികയിൽ താൻ ഒന്നാമനായി ഇടംപിടിച്ചിട്ട് നാളുകളേറെയായെന്നും ട്രംപ് വ്യക്തമാക്കി.(Donald Trump says he ordered officials to bomb Iran if...

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി VD സതീശൻ: പൂർണ്ണകുംഭം...

കാസർഗോഡ്: കേരള മുഖ്യമന്ത്രി വി.ഡി സതീശൻ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം ഇതാദ്യമായാണ് അദ്ദേഹം കൊല്ലൂരിലെത്തുന്നത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനം.(CM VD Satheesan visits Kollur Mookambika temple for the first time after taking office) ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിയെ ക്ഷേത്ര...

‘അയോധ്യയിലേത് രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്രക്കൊള്ള; പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും...

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ നടന്നത് രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്രക്കൊള്ളയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാവപ്പെട്ട ജനങ്ങൾ തങ്ങളുടെ അധ്വാനത്തിൽ നിന്നും ക്ഷേത്രത്തിനായി നൽകിയ പണമാണ് ഇവിടെ കൊള്ളയടിക്കപ്പെട്ടത്. ട്രസ്റ്റ് ഭാരവാഹികളുടെ പൂർണ്ണ അറിവോടെയാണ് ഈ കൊള്ള നടന്നിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് നിയമിച്ചവരാണ് ഈ ട്രസ്റ്റ് ഭാരവാഹികളെന്നും ഇത്രയും വലിയ...

4 വർഷങ്ങൾക്ക് ശേഷം കോവിഡ് മരണം: കഡപ്പയിൽ ചികിത്സയിൽ കഴിഞ്ഞ 43കാരൻ...

അമരാവതി: ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ്-19 ബാധിച്ച് ഒരാൾ മരിച്ചു. കഡപ്പ നഗര സ്വദേശിയായ 43-കാരനാണ് കഴിഞ്ഞ ജൂലൈ 7ന് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയ മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരോട് വീട്ടിൽ...

‘മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചു’: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണത്തിൽ പ്രതികരിച്ച് ആശുപത്രി...

കണ്ണൂർ: പയ്യന്നൂരിൽ സ്റ്റിച്ചിടുന്നതിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസുകാരൻ മരണപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ. ദേവാൻഷിന്റെ മരണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും കുഞ്ഞിന് വൈദ്യസഹായം നൽകിയതിൽ യാതൊരുവിധ ചികിൽസാ പിഴവും സംഭവിച്ചിട്ടില്ലെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.(Kannur toddler death, BMH hospital denies negligence) എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് ചികിത്സ...

കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ച് ദാരുണ അപകടം: 2 മലയാളികളടക്കം 4...

കണ്ണൂർ: മട്ടന്നൂർ-കണ്ണൂർ റോഡിലെ ചാലോടിൽ കാർ റോഡരികിലെ മരത്തിലിടിച്ചുണ്ടായ വൻ അപകടത്തിൽ നാല് പേർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ പരം ഛേത്രി, ഹർഷ് എന്നിവരും മലയാളി യുവാക്കളായ റിസ്‌വാൻ, ഷാൻ എന്നിവരുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Four killed in...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ ഒരാൾക്കായി തിരച്ചിൽ അഞ്ചാം ദിവസവും...

വയനാട്: കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ വൻ ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ട വിക്രം റാണയ്ക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തം നടന്ന് അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഇതുവരെ 7 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടന്ന പ്രദേശത്തെ രണ്ടാം സോൺ കേന്ദ്രീകരിച്ചാണ് ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുക.(Wayanad Kalladi Landslide disaster search enters...

‘UDFൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലത്’: അലോഷ്യസ് സേവ്യറിന്...

തിരുവനന്തപുരം: സ്വന്തം മുന്നണി സർക്കാരിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പൂർണ്ണ പിന്തുണയുമായി ഡി.സി.സി അംഗം നിഖിൽ പൈലി. വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ചില സമീപനങ്ങൾക്കെതിരെ അലോഷ്യസ് ഉന്നയിച്ച വിമർശനങ്ങളിൽ ന്യായമുണ്ടെന്ന് നിഖിൽ പൈലി ഫേസ്ബുക്കിൽ കുറിച്ചു.(Nikhil Paily supports KSU president Aloysius Xavier...