Amina SR

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്: പവന് ഇന്ന് നൽകേണ്ടത് 1,05,040...

കൊച്ചി: കഴിഞ്ഞ ദിവസം രണ്ട് തവണയായി 1600 രൂപയോളം കുത്തനെ ഇടിഞ്ഞ സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ തിരിച്ചുവരവ്. പവന് 80 രൂപ വർദ്ധിച്ച് വില 1,05,040 രൂപയിലെത്തി. ഗ്രാമിനും ആനുപാതികമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാമിന് 10 രൂപ വർദ്ധിച്ച് 13,130 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Gold Price In Kerala Registers...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ...

വയനാട്: കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തിരച്ചിലിന്റെ മൂന്നാം ദിവസം ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. മീനാക്ഷിപ്പാലത്തിന്റെ താഴെ വലതുഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ദുരന്തസ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.(Wayanad Kalladi Landslide Death Toll Rises To Four...

ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഓസ്‌ട്രേലിയൻ സൂപ്പർ: 500 മില്യൺ ഡോളർ നിക്ഷേപത്തെ...

മെൽബൺ: ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിലും ആഭ്യന്തര വിപണിയിലുമുള്ള ആഗോള വിശ്വാസത്തിന്റെ തെളിവായി ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടായ 'ഓസ്‌ട്രേലിയൻ സൂപ്പർ' ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലേക്ക് 500 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ അധിക നിക്ഷേപം നടത്തുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് പോൾ ഷ്രോഡർ പ്രഖ്യാപിച്ചു. മെൽബണിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ...

കേരള പൊലീസിൻ്റെ ആഭ്യന്തര വെബ്സൈറ്റ് തകരാറിൽ: ഫയൽ നീക്കങ്ങൾ തടസപ്പെട്ടു, ഹാക്കിങ്...

തിരുവനന്തപുരം: കേരള പൊലീസിന്റെ ആഭ്യന്തര സോഫ്റ്റ്‌വെയറായ 'അയാപ്‌സ്' സാങ്കേതിക തകരാറിലായി. ഇതേത്തുടർന്ന് സേനയ്ക്കുള്ളിലെ ഓൺലൈൻ ഫയൽ നീക്കങ്ങളും ആശയവിനിമയങ്ങളും പൂർണ്ണമായി തടസ്സപ്പെട്ടു. സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന കാര്യത്തിൽ പൊലീസിന് ശക്തമായ സംശയമുണ്ട്.(Kerala Police Internal Administrative Software iAPS Down Hacking Suspected Keltron Assistance Sought) നിലവിൽ വെബ്‌സൈറ്റ് പുനഃസ്ഥാപിക്കുന്നതിനും തകരാർ പരിഹരിക്കുന്നതിനുമായി...

‘ഇറാൻ കരാറിനായി യാചിക്കുന്നു, ഭ്രാന്തന്മാരെപ്പോലെ പെരുമാറുന്നു, 20 മടങ്ങ് ശക്തമായി തിരിച്ചടിക്കും’:...

വാഷിങ്‌ടൺ: പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിട്ട് തുടർച്ചയായ രണ്ടാം ദിവസവും ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യത്തിന്റെ അതിശക്തമായ വ്യോമാക്രമണം. ഇറാന്റെ തെക്കുകിഴക്കൻ നഗരമായ ഇലാൻഷഹറിലെ വ്യോമതാവളത്തിന് നേരെ യുഎസ് നടത്തിയ പുതിയ ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് പങ്കുവെച്ചു. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭാഗികമായി ഉപയോഗിച്ചിരുന്ന താവളമാണിത്....

PSC ക്രമക്കേട്: ക്രൈംബ്രാഞ്ച് തിടുക്കത്തിൽ കേസെടുക്കില്ല; ഫയലുകൾ ആവശ്യപ്പെട്ട് കത്ത് നൽകും...

തിരുവനന്തപുരം: നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പി.എസ്.സി ക്രമക്കേടിൽ ക്രൈംബ്രാഞ്ച് തിടുക്കപ്പെട്ട് കേസെടുക്കില്ല. പ്രാഥമിക അന്വേഷണം നടത്തി വസ്‌തുതകൾ ബോധ്യപ്പെട്ടതിന് ശേഷം മാത്രമായിരിക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. അഴിമതിയുടെ പഴുതുകളടച്ചുള്ള അന്വേഷണത്തിനാണ് സംഘം രൂപം നൽകിയിരിക്കുന്നത്.(Kerala PSC scam investigation Crime Branch Outlines Strategy) അന്വേഷണത്തിന്റെ ആദ്യഘട്ടമായി പി.എസ്.സിയിൽ നിന്നുള്ള ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടൻ...

മതപരിവർത്തനം ചെയ്തവർക്ക് പിന്നാക്ക വിഭാഗ ആനുകൂല്യം നൽകാനാകില്ലെന്ന ഹൈക്കോടതി വിധി: സുപ്രീം...

ചെന്നൈ: ഇസ്‌ലാം മതം സ്വീകരിക്കുന്ന ഒരാൾക്ക് പിന്നാക്ക വിഭാഗം പദവിക്ക് അർഹതയുണ്ടാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പരിവർത്തനം ചെയ്തവർക്ക് പിന്നാക്ക ആനുകൂല്യങ്ങൾ നൽകാൻ അനുമതി നൽകിക്കൊണ്ട് 2024-ൽ തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ...

‘മുൻകരുതലിൽ വീഴ്ച അരുത്’: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ സർക്കാരിനെതിരെ CPM മുഖപത്രം...

തിരുവനന്തപുരം: വയനാട് കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം പ്രകൃതിദത്തമായ ഉരുൾപൊട്ടലല്ലെന്നും, ശാസ്ത്രീയമല്ലാത്ത രീതിയിൽ മണ്ണ് കൂട്ടിയിട്ടതുമൂലം ഉണ്ടായ മനുഷ്യനിർമിത ദുരന്തമാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് മുൻഗണന നൽകുന്നതിന് പകരം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും പരസ്പരം പഴിചാരാനുമാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി കൂടിക്കാഴ്ച നടത്തി:...

മെൽബൺ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടമായി ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി മെൽബണിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഉന്നതതല യോഗം ചേർന്നത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിൽ എത്തിയ പ്രധാനമന്ത്രിക്ക് മെൽബണിലെ ഇന്ത്യൻ സമൂഹം ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയിരുന്നത്.(PM Modi Meets...

‘ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ട്’: കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചു വിടലിൽ ഹൈക്കോടതി,...

കൊച്ചി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ കടുംപിടുത്തം തുടരുന്ന യുഎസ് കമ്പനിയായ കോറോ ഹെൽത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഇത്രയധികം പേരുടെ ജോലി നഷ്ടപ്പെടുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് പൂർണ്ണ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, പത്താം തീയതി നടക്കുന്ന ഒത്തുതീർപ്പ് ചർച്ചയിൽ നിർബന്ധമായും പങ്കെടുക്കാൻ കമ്പനി അധികൃതർക്ക് നിർദ്ദേശം നൽകി.(CorroHealth layoffs, Kerala High...