HomeAttukal Pongala 2026'ദി റിയൽ കേരള സ്റ്റോറി': ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവർക്ക് എല്ലാ സൗകര്യങ്ങളും...

‘ദി റിയൽ കേരള സ്റ്റോറി’: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി പാളയം ജുമാ മസ്ജിദും സെന്റ് ജോസഫ് ചർച്ചും | Attukal Pongala

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തലക്ഷങ്ങൾ പങ്കുചേരുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടയിലും മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി അനന്തപുരി. പൊങ്കാലയ്ക്കായി എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി പാളയം ജുമാ മസ്ജിദും സെന്റ് ജോസഫ് കത്തീഡ്രലും ഇത്തവണയും മുൻപന്തിയിലുണ്ട്.(Palayam Juma Masjid and St. Joseph’s Church have prepared all the facilities for those who have arrived for Attukal Pongala)

വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനിടെ പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി നടത്തിയ പ്രഭാഷണമാണ് ഇത്തവണ സോഷ്യൽ മീഡിയയിൽ തരംഗമായത്. പൊങ്കാലയ്‌ക്കെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും ഏറ്റവും മികച്ച ആതിഥേയത്വം നൽകണം എന്ന അദ്ദേഹത്തിന്റെ വാക്കുകളെ ‘യഥാർത്ഥ കേരള സ്റ്റോറി’ എന്നാണ് മലയാളികൾ ഒന്നടങ്കം വിശേഷിപ്പിച്ചത്.

ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമായി ജുമാ മസ്ജിദിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ മുൻവർഷങ്ങളിൽ കമ്മ്യൂണിറ്റി ഹാളാണ് നൽകിയിരുന്നതെങ്കിൽ ഇത്തവണ പള്ളി അങ്കണത്തിൽ പ്രത്യേക വിശ്രമ പന്തൽ തന്നെ തയ്യാറാക്കി. പള്ളിക്ക് സമീപം പൊങ്കാലയിടുന്നവർക്കായി നോമ്പ് കഞ്ഞി, ചായ, ലഘുഭക്ഷണം എന്നിവയും 24 മണിക്കൂറും കുടിവെള്ളവും വിതരണം ചെയ്തു.

തൊട്ടടുത്തുള്ള സെന്റ് ജോസഫ് ചർച്ചിലും കുടിവെള്ളവും വിശ്രമ സൗകര്യങ്ങളും ഒരുക്കി ക്രൈസ്തവ സമൂഹവും പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി. പാളയത്തെ പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഭക്തർക്കായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കിയിരുന്നു. നഗരത്തിലുടനീളം വിവിധ സംഘടനകളും ക്ലബ്ബുകളും മോര്, പഴങ്ങൾ, ജ്യൂസ് എന്നിവ നൽകി ഭക്തർക്ക് ആശ്വാസമേകി. ജാതിമത ഭേദമന്യേയുള്ള ഈ ഒത്തുചേരൽ തിരുവനന്തപുരത്തിന്റെ പാരമ്പര്യത്തെ ഒരിക്കൽ കൂടി ഉറപ്പിക്കുന്നതായി.

WhatsApp Channel Banner

Latest updates

ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോർ മുന്നേറ്റം; ബിജെപിക്ക് കനത്ത തിരിച്ചടി,...

പാറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 'ജൻ സുരാജ് പാർട്ടി' സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ നിർണായക മുന്നേറ്റം തുടരുന്നു (Prashant Kishor Bankipur bypoll). 22 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ...

അനധികൃത വാക്വം ലിഫ്റ്റുകൾക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി;...

കൊച്ചി: ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക അനുമതികളുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ (Kerala High Court vacuum lift verdict) പ്രവർത്തനം തടയാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. സുരക്ഷിതമല്ലാത്ത...

തനിഷ്‌ക് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിന് തുടക്കം; നാച്ചുറൽ ഡയമണ്ട്...

കൊച്ചി: ഇന്ത്യയിലെ മുൻനിര ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്‌ക്, നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളുടെ വാർഷിക വിൽപ്പന ആഘോഷമായ 'ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിന്' തുടക്കം കുറിച്ചു (Tanishq Festival of Diamonds). നിത്യോപയോഗത്തിനുള്ളവ മുതൽ...

കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടി; കഞ്ചിക്കോട് റെയിൽ കോച്ച്...

ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ. 2008-ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഇനി നടപ്പാക്കില്ലെന്നും ഇതിനായി ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റ് വികസന...

നിലവിലെ രൂപത്തിൽ നടപ്പാക്കാനാകില്ല; ഇ. ശ്രീധരന്റെ അതിവേഗ റെയിൽ...

ന്യൂഡൽഹി: ‘മെട്രോമാൻ’ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാത പദ്ധതി നിലവിലെ മാതൃകയിൽ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി (E Sreedharan High Speed Rail Project). പദ്ധതിയുടെ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...