Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeAttukal Pongala 2026ആറ്റുകാൽ പൊങ്കാലയ്ക്കിടെ അനധികൃത പാർക്കിംഗ് പിരിവ്: കർശന നടപടിയെന്ന് മന്ത്രി V...

ആറ്റുകാൽ പൊങ്കാലയ്ക്കിടെ അനധികൃത പാർക്കിംഗ് പിരിവ്: കർശന നടപടിയെന്ന് മന്ത്രി V ശിവൻകുട്ടി | Attukal Pongala

🎙️ Latest Podcast

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ഭക്തരിൽ നിന്ന് എസ്.എം.വി സ്കൂൾ മൈതാനത്ത് അനധികൃതമായി പാർക്കിംഗ് ഫീസ് പിരിച്ച സംഭവത്തിൽ പിടിഎ ഭാരവാഹികൾ ഇന്നലെ അറസ്റ്റിലായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് കർശനമായ അന്വേഷണത്തിന് ഉത്തരവിട്ടു.(Illegal parking charges during Attukal Pongala, Minister V Sivankutty says strict action will be taken)

സ്കൂൾ കോമ്പൗണ്ടുകൾ പാർക്കിംഗിനായി ഉപയോഗിക്കുന്നതും അവിടെ പണപ്പിരിവ് നടത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.സ്കൂൾ പരിസരത്ത് ഇത്തരത്തിൽ ഫീസ് പിരിക്കാൻ പിടിഎയ്ക്ക് യാതൊരു അധികാരവുമില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സ്കൂൾ മാനേജ്‌മെന്റിന് നിർദ്ദേശം നൽകി.

സ്കൂൾ പരിസരത്ത് തട്ടുകട പ്രവർത്തിച്ചതായും വിവരമുണ്ട്. ഇതും പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒരു വാഹന ഉടമയിൽ നിന്ന് 400 രൂപ വരെ ‘പിടിഎ വികസന ഫണ്ട്’ എന്ന പേരിൽ രസീത് നൽകി പിരിച്ചതായാണ് പരാതി. തിരുവനന്തപുരം മേയറുടെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് നഗരസഭ പോലീസിൽ പരാതി നൽകിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.