HomeKerala Assembly Election 2026രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തില്ല: പകരമെത്തുന്നത് മല്ലികാർജുൻ ഖാർഗെ; സോണിയ...

രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തില്ല: പകരമെത്തുന്നത് മല്ലികാർജുൻ ഖാർഗെ; സോണിയ ഗാന്ധി ആശുപത്രിയിൽ | Rahul Gandhi

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കോഴിക്കോട് എത്താനിരുന്ന രാഹുൽ ഗാന്ധിയുടെ യാത്ര റദ്ദാക്കി. പകരം മല്ലികാർജുൻ ഖാർഗെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.(Rahul Gandhi will not arrive in Kozhikode today, Mallikarjun Kharge will come instead)

സോണിയ ഗാന്ധിയെ അസുഖത്തെത്തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ യാത്ര ഒഴിവാക്കിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിലവിൽ സോണിയ ഗാന്ധിക്കൊപ്പമാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് വൈകുന്നേരം 4:30-ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വൻ പ്രചാരണ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

കോൺഗ്രസ് മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വിശദീകരിക്കുന്ന ‘ഗ്യാരണ്ടി ബസ്’ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യേണ്ടതായിരുന്നു. പാചകവാതക വിലക്കയറ്റവും പ്രതിസന്ധിയും സംബന്ധിച്ച് സാധാരണക്കാരുമായി അദ്ദേഹം സംവാദം നടത്താനും നിശ്ചയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ അഭാവത്തിൽ മല്ലികാർജുൻ ഖാർഗെ എത്തുന്നതോടെ യുഡിഎഫ് ക്യാമ്പുകൾ സജീവമായിത്തന്നെ മുന്നോട്ട് പോകുകയാണ്.

Clickable Info Box