Saturday, February 7, 2026
HomeEntertainment'സുഖമില്ലാത്തത് കൊണ്ടാണ് പോയത്, ആംബുലൻസ് ഏർപ്പാടാക്കാൻ പറഞ്ഞിരുന്നു': മണിയൻപിള്ള രാജുവിൻ്റെ വാഹനമിടിച്ച്...

‘സുഖമില്ലാത്തത് കൊണ്ടാണ് പോയത്, ആംബുലൻസ് ഏർപ്പാടാക്കാൻ പറഞ്ഞിരുന്നു’: മണിയൻപിള്ള രാജുവിൻ്റെ വാഹനമിടിച്ച് ഉണ്ടായ അപകടത്തിൽ കേസെടുത്തു; നടൻ്റെ പേര് FIRൽ ഇല്ല, താരം പോലീസ് സ്റ്റേഷനിൽ ഹാജരായി | Maniyanpilla Raju

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. എഫ്.ഐ.ആറിൽ നടന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല. , പരിക്കേറ്റവരെ സഹായിക്കാതെ വാഹനം നിർത്താതെ പോയി എന്നും എഫ് ഐ ആറിലുണ്ട്.(Accident involving Maniyanpilla Raju’s vehicle, Case registered)

നടൻ മണിയൻപിള്ള രാജു പൊലീസ് സ്റ്റേഷനിൽ ഹാജരായി. തുടർനടപടികളുടെ ഭാഗമായി നടനെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തനിക്ക് സുഖമില്ലാത്തതിനാലാണ് പോയതെന്നും വീട്ടിൽ ഭാര്യ ഒറ്റയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. ആംബുലൻസ് ഏർപ്പാടാക്കാൻ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 12 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയാൽ ലഹരിയുടെ സാന്നിധ്യം കൃത്യമായി കണ്ടെത്താം. ഈ പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷമായിരിക്കും കേസിൽ ഏതൊക്കെ വകുപ്പുകൾ അന്തിമമായി ചുമത്തണം എന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കുക.

‘KL 01 CJ 04’ എന്ന വാഹനത്തിന്റെ ഉടമയായ സുധീർകുമാർ രാജു ആണ് പ്രതിസ്ഥാനത്തുള്ളത്. അപകടത്തിന് പിന്നാലെ നടൻ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. അതേസമയം, വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

സുബ്രഹ്മണ്യം ഹാളിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു താനെന്ന് മണിയൻപിള്ള രാജു പറഞ്ഞു. താൻ മദ്യപിച്ചിരുന്നില്ലെന്നും തന്റെ കാറിന്റെ പിൻഭാഗത്ത് ബൈക്ക് വന്നിടിക്കുകയായിരുന്നുവെന്നുമാണ് നടന്റെ വിശദീകരണം. അപകടം നടന്നയുടൻ ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർ നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. നിവേദിത് കൃഷ്ണയുടെ കാലിന് ഒടിവുണ്ട്. സൂരജിന് നട്ടെല്ലിന് ഒടിവുണ്ട്. അപകടത്തിന് പിന്നാലെ നടന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇന്നലെ രാത്രി തന്നെ പോലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates