ഗുവാഹത്തി: അസമിലെ ഹൈലാകാണ്ടി ജില്ലയിൽ പതിനഞ്ചുവയസ്സുകാരിയെ വീട്ടിനുള്ളിൽ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തലയും മുഖവും പൂർണ്ണമായും തകർത്ത നിലയിലും, പെൺകുട്ടിയുടെ ശരീരത്തിൽ ഇരുമ്പുദണ്ഡ് കയറ്റിയ നിലയിലുമാണ് മൃതദേഹം ബന്ധുക്കൾ കണ്ടെത്തിയത്. അക്രമത്തിന്റെ കാഠിന്യം കാരണം പെൺകുട്ടിയുടെ ശരീരം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.(Teenage Girl Brutally Murdered in Assam Hailakandi District Protests Erupt)
ശനിയാഴ്ച രാത്രി 11 മണിയോടെ കാറ്റ്‌ലിചെറ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ അലോയിചെറ പ്രദേശത്താണ് സംഭവം. ബന്ധുവിന്റെ വീട്ടിൽ വിരുന്നിന് പോയ പെൺകുട്ടി, ബന്ധുവായ കുട്ടിയുമായി തർക്കമുണ്ടായതിനെ തുടർന്ന് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വിരുന്ന് കഴിഞ്ഞ് കുടുംബാംഗങ്ങൾ തിരികെയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ നാഷണൽ ഹൈവേ 6 ഉപരോധിക്കുകയും പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേസിൽ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
Story Summary
A 15-year-old girl in Assam’s Hailakandi district was brutally murdered at her home while her family was attending a nearby feast. The victim suffered extreme physical violence, and her family has alleged sexual assault. Police have detained five individuals for interrogation and are awaiting the post-mortem report to confirm the details.


