തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബി ജെ പി കൗൺസിലർ ആർ സുഗതന് അവധി അനുവദിക്കാൻ വഴിയൊരുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.(R Sugathan Leave, Action Expected Against Officer For Providing Advice)
സംഭവത്തിൽ ആഭ്യന്തര, തദ്ദേശ വകുപ്പ് സെക്രട്ടറിമാർ ഇന്ന് ബന്ധപ്പെട്ട മന്ത്രിമാർക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. തദ്ദേശ വകുപ്പ് മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും നിർദേശം മറികടന്ന് അവധിക്ക് വഴിയൊരുക്കുന്ന മറുപടിക്കത്ത് നൽകിയതാണ് വിവാദമായത്.
കാപ്പാ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൗൺസിലർ സുഗതന് തുടർച്ചയായ യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്ന് അയോഗ്യത ഭീഷണി നിലനിന്നിരുന്നു. ജയിൽ സൂപ്രണ്ട് മുഖേന സുഗതൻ മേയർക്ക് നൽകിയ കത്തുമായി ബന്ധപ്പെട്ട് വിവരമറിയിച്ചപ്പോൾ, ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർ തദ്ദേശ വകുപ്പിന് ഫയൽ കൈമാറി. കത്തിൽ തീരുമാനമെടുക്കേണ്ടതില്ലെന്ന് സെക്ഷൻ അസിസ്റ്റന്റും തദ്ദേശ വകുപ്പ് സെക്രട്ടറിയും മന്ത്രിയും കുറിച്ചെങ്കിലും, വീണ്ടും അണ്ടർ സെക്രട്ടറിയുടെ പക്കലെത്തിയ ഫയലിൽ അവധി പാസാക്കുന്നതിനെക്കുറിച്ചുള്ള ഉപദേശം ഉൾപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു.
Story Summary
Action is expected against Under Secretary and other officials for overriding ministerial directions to provide legal advice that enabled six months of leave for jailed BJP councillor R. Sugathan. The Secretaries of the Home and Local Self Government Departments are slated to submit their inquiry reports to the respective ministers today.


