തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ മഴയുടെ ശക്തിയിൽ നേരിയ കുറവുണ്ടാകാമെങ്കിലും അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുകയാണെന്ന് ഐ.എം.ഡി ശാസ്ത്രജ്ഞൻ അഖിൽ ശ്രീവാസ്തവ വ്യക്തമാക്കി.(Kerala Rain Warnings, IMD Clarifies Heavy Rain Warnings Kerala Opposition Allegations Refuted)
ഓഗസ്റ്റ് ആറാം തീയതി മുതൽ സംസ്ഥാനത്ത് മഴ വീണ്ടും കനക്കുമെന്നും കഴിഞ്ഞ ദിവസം ലഭിച്ച ഏറ്റവും കൂടിയ മഴ അളവ് 36 സെന്റീമീറ്ററാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഴ മുന്നറിയിപ്പുകൾ നൽകുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചെന്ന പ്രതിപക്ഷ ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് വിശദീകരണവുമായി കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും രംഗത്തെത്തിയത്കാ
ലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നത് നിരവധി ശാസ്ത്രീയ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണെന്നും, ഒരുതരത്തിലുള്ള വീഴ്ചയും മുന്നറിയിപ്പ് നൽകുന്നതിൽ സംഭവിച്ചിട്ടില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി വ്യക്തമാക്കി. അലേർട്ടുകൾ നൽകുന്നതിൽ സംസ്ഥാന സർക്കാരിന് നേരിട്ട് റോൾ ഒന്നുമില്ലെന്നും അത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് നൽകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി പറഞ്ഞു. അലേർട്ടുകൾ വരുന്നത് നോക്കി നിൽക്കാതെ തന്നെ മുൻകരുതലിന്റെ ഭാഗമായി എല്ലാവിധ സജ്ജീകരണങ്ങളും ദുരന്തനിവാരണ പ്രവർത്തനങ്ങളും സർക്കാർ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
The IMD clarified that timely warnings were issued for heavy rains in Kerala, with rainfall expected to intensify again from August 6th. Refuting opposition claims of coordination failure, the State Disaster Management Authority and the Revenue Minister stated that precautionary measures are fully in place based on scientific updates.


