തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ഹെലികോപ്റ്റർ യാത്ര നടത്തുന്നതിൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച അദ്ദേഹം, ഏറ്റവും കൂടുതൽ ഹെലികോപ്റ്റർ യാത്രകൾ നടത്തിയത് മുൻ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നുവെന്നും ഓർമ്മിപ്പിച്ചു.(Helicopter Controversy K Muraleedharan Defends Chief Minister VD Satheesan)
കാറിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുവാൻ സാധിക്കാത്ത അത്യാവശ്യ ഘട്ടങ്ങളിലാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. ഇതിൽ തെറ്റൊന്നും കണ്ടെത്തേണ്ടതില്ല. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ തങ്ങൾ അതിൽ പരാതിപ്പെട്ടിട്ടില്ലെന്നും മുരളീധരൻ അവകാശപ്പെട്ടു.
Story Summary
K. Muraleedharan defended Chief Minister V. D. Satheesan amidst controversy regarding his helicopter use, noting that quick travel arrangements like helicopters are necessary and recalling that former CM K. Karunakaran used them most.


