കാലിഫോർണിയ: യു.എസ് മറീൻ കോർപ്സിന്റെ ഏറ്റവും അത്യാധുനിക എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം കാലിഫോർണിയയിൽ തകർന്നു വീണു. സാൻ ഡിയാഗോയിലെ മിരാമർ മറീൻ എയർ ബേസിന് സമീപമാണ് അപകടമുണ്ടായത്. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് ഇജക്ട് ചെയ്ത് അത്ഭുതകരമായി രക്ഷപ്പെട്ടു.(US F35 Jet Crash, US Marine Corps F35 Stealth Fighter Jet Crashes In California Pilot Ejects Safely)
പരിക്ക് ഗുരുതരമല്ലെന്നും പൈലറ്റിന്റെ നില തൃപ്തികരമാണെന്നും യു.എസ് മറീൻ കോർപ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനം വീണതിനെ തുടർന്ന് പ്രദേശത്ത് തീപിടിത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു.
തകർന്നുവീണ വിമാനത്തിൽ നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹ്രസ്വദൂര ടേക്ക്-ഓഫിനും വെർട്ടിക്കൽ ലാൻഡിംഗിനും (Vertical Landing) സാധിക്കുന്ന എഫ്-35ബി വിമാനത്തിന് ഏകദേശം 10.9 കോടി ഡോളർ (ഏകദേശം 910 കോടിയിലധികം രൂപ) വിലമതിപ്പുണ്ട്.
Story Summary
A US Marine Corps F-35B stealth fighter jet crashed near Miramar air base in San Diego, California. The pilot safely ejected from the $109m jet before impact and is in stable condition with non-life-threatening injuries.


