Sunday, February 8, 2026
HomeKeralaസ്‌കൂൾ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ: വരുന്നു 'റോഡ് സേഫ്റ്റി കേഡറ്റ്' പദ്ധതി...

സ്‌കൂൾ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ: വരുന്നു ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതി | Road Safety Cadet

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കിടയിൽ റോഡ് സുരക്ഷാ അവബോധം വർധിപ്പിക്കുന്നതിനായി സുപ്രധാന തീരുമാനങ്ങളുമായി സർക്കാർ. റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും, ‘റോഡ് സേഫ്റ്റി കേഡറ്റ്’ എന്ന പേരിൽ പുതിയ സേന രൂപീകരിക്കാനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും ചേർന്ന് തീരുമാനിച്ചു.(Road safety in school curriculum, Road Safety Cadet scheme coming)

സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാതൃകയിലാണ് റോഡ് സേഫ്റ്റി കേഡറ്റ് രൂപീകരിക്കുന്നത്. ഒരു സ്‌കൂളിൽ നിന്ന് 30 കുട്ടികൾ വീതമായിരിക്കും ഈ സുരക്ഷാ സേനയിൽ ഉണ്ടാവുക.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായിരിക്കും കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നത്. റോഡ് നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം, അപകടങ്ങൾ കുറയ്ക്കൽ, ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates