ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി (CJP) നടത്തിയ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നിന്ന് പുറപ്പെട്ട ഡി.വൈ.എഫ്.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും സംഘം ഡൽഹിയിലെത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയായിരുന്നു പ്രധാന ലക്ഷ്യം.(DYFI Delhi Chalo Delegation Reaches Delhi To Join CJP Victory Celebrations)
രാജിയെ തുടർന്ന് സി.ജെ.പി സമരം അവസാനിപ്പിച്ചതിനാൽ നാളെ ഡൽഹിയിൽ നടക്കുന്ന ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്ത ശേഷമായിരിക്കും ഇവർ കേരളത്തിലേക്ക് മടങ്ങുക. ‘ഡൽഹി ചലോ’ എന്ന പേരിൽ ജൂലൈ 24-നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ട്രെയിൻ മാർഗ്ഗം തലസ്ഥാനത്തേക്ക് പുറപ്പെട്ടത്.
ഇതിന്റെ ഭാഗമായി ജൂലൈ 24-ന് തിരുവനന്തപുരത്ത് ഏകദിന സമരവും നടത്തിയിരുന്നു. ജൂലൈ 27-ന് ജില്ലാ കേന്ദ്രങ്ങളിൽ ഏകദിന ഉപവാസവും ജന്തർ മന്തറിലെ സമരപ്പന്തലിൽ നേരിട്ടെത്തി പ്രതിഷേധ ഭാഗമാകാനുമായിരുന്നു ആദ്യ തീരുമാനം. എന്നാൽ ജൂലൈ 25-ന് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിക്കുകയും സി.ജെ.പി നേതൃത്വം കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം സമരം ഒത്തുതീർപ്പാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പരിപാടികളിൽ മാറ്റം വരുത്തിയത്.
Story Summary
A DYFI delegation from Kerala arrived in Delhi to support the Cockroach Janata Party’s (CJP) NEET paper leak protest at Jantar Mantar. Following the resignation of Union Education Minister Dharmendra Pradhan and the subsequent ending of the CJP protest, the DYFI team will participate in victory celebrations on Monday before returning to Kerala.


