പാലക്കാട്: വഴി നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പാലക്കാട് 24-കാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കെരാംപാറ സ്വദേശി ഷെഫീഖ് ആണ് കൊല്ലപ്പെട്ടത്.(Youth Stabbed To Death In Palakkad Kozhinjampara Over Road Dispute)
സംഭവവുമായി ബന്ധപ്പെട്ട് നെൽസൺ, ജെൻസൺ എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തു. നെൽസൺ കാളവണ്ടിയുമായി പോകുമ്പോൾ ബൈക്കിലെത്തിയ ഷെഫീഖിന് വഴി നൽകിയില്ലെന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്. വഴി ചോദിച്ചതിനെച്ചൊല്ലി വാക്കുതർക്കം രൂക്ഷമാവുകയും കുത്തേൽക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Story Summary
A 24-year-old youth named Shefeek was stabbed to death in Kozhinjampara, Palakkad, following a dispute over giving way. The incident occurred when Shefeek, riding a motorbike, questioned a cart driver named Nelson for blocking the road, which escalated into a violent attack by Nelson and Jenson.


