കൊച്ചി: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച മലയാളി എൻജിനീയർ അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തി (Aneesh Mohan). കൊൽക്കത്തയിൽ നിന്ന് വിമാന മാർഗമാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. തുടർന്ന് കോട്ടയം ജില്ലയിലെ പാമ്പാടിയിലെ വസതിയിലേക്ക് കൊണ്ടുപോയി.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അനീഷ് മോഹന്റെ സംസ്കാര ചടങ്ങുകൾ നടക്കുക. ബന്ധുക്കളും സുഹൃത്തുക്കളും പൊതുജനങ്ങളും അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാഷണൽ ഹൈഡ്രോ പവർ കോർപറേഷന്റെ (എൻഎച്ച്പിസി) സിക്കിം യൂണിറ്റ് മാനേജരായിരുന്ന അനീഷ് മോഹനെ തുരങ്കദുരന്തത്തെ തുടർന്ന് കാണാതായത്. സിക്കിമിലെ നാംചി ജില്ലയിൽ സമർദുങ് പ്രദേശത്ത് എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേജ്-6 ഹൈഡ്രോ പവർ പദ്ധതിയുടെ ഭാഗമായി തുരങ്ക നിർമാണം പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം.
രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം തുടരുകയാണ്.
Story Summary:
The mortal remains of NHPC Sikkim Unit Manager Aneesh Mohan, who died in the Sikkim tunnel collapse, were brought to Kochi from Kolkata. His funeral will be held at his native place in Pampady, Kottayam, on Saturday afternoon.


