കൊച്ചി: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച മലയാളി എൻജിനീയർ അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തി (Aneesh Mohan). കൊൽക്കത്തയിൽ നിന്ന് വിമാന മാർഗമാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. തുടർന്ന് കോട്ടയം ജില്ലയിലെ പാമ്പാടിയിലെ വസതിയിലേക്ക് കൊണ്ടുപോയി.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അനീഷ് മോഹന്റെ സംസ്കാര ചടങ്ങുകൾ നടക്കുക. ബന്ധുക്കളും സുഹൃത്തുക്കളും പൊതുജനങ്ങളും അന്തിമോപചാരം...