കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിർ (83) അന്തരിച്ചു (TPM Sahir). ദീർഘകാലം മുസ്ലിം ലീഗിന്റെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച വ്യക്തിയായിരുന്നു.
ടിപിഎം സാഹിറിന്റെ മയ്യത്ത് നമസ്കാരം ശനിയാഴ്ച വൈകിട്ട് 4.30ന് കോഴിക്കോട് സി.എച്ച്. മസ്ജിദിൽ നടക്കും. തുടർന്ന് വൈകിട്ട് 5.30ന് ഖബറടക്കം നടത്തുമെന്ന് ബന്ധുക്കളും പാർട്ടി നേതൃത്വവും അറിയിച്ചു.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുസ്ലിം ലീഗ് നേതാക്കളും വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.
Story Summary:
Former MLA and Muslim League State Secretariat member TPM Sahir passed away at the age of 83 in Kozhikode. His funeral prayers will be held at C.H. Masjid on Saturday evening, followed by burial.


