കൊച്ചി: രാജ്യത്തെ കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ ആക്‌സിസ് ബാങ്കും ഇൻസ്‌പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സും (IIS) സംയുക്തമായി നടപ്പാക്കുന്ന ‘ആക്‌സിസ് ബാങ്ക് ജുഡോ ഡെവലപ്‌മെന്റ് പ്രോഗ്രാം’ ശ്രദ്ധേയമായ നേട്ടത്തിൽ (Axis bank iis judo program). പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ പരിശീലനം നേടിയ നാല് ഇന്ത്യൻ വനിതാ ജുഡോ താരങ്ങൾ 2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിലേക്ക് ഔദ്യോഗികമായി യോഗ്യത നേടി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യാമിനി മൗര്യ (57 കിലോ വിഭാഗം – മധ്യപ്രദേശ്), ഉന്നതി ശർമ്മ (63 കിലോ വിഭാഗം – ഉത്തരാഖണ്ഡ്), ഇഷ്രൂപ് നരംഗ് (78 കിലോ വിഭാഗം – പഞ്ചാബ്), തഖെല്ലംബം ഇനുങ്കൻബി (70 കിലോ വിഭാഗം – മണിപ്പൂർ) എന്നിവരാണ് രാജ്യത്തിന്റെ അഭിമാനമായി അന്താരാഷ്ട്ര തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ ജുഡോ കായിക രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്‌സിസ് ബാങ്കും ഐ.ഐ.എസും കൈകോർത്തത്. ലോകോത്തര പരിശീലന സൗകര്യങ്ങളും വിദേശ പരിശീലകരുടെ പിന്തുണയും ലഭ്യമാക്കിയുള്ള ഈ കൂട്ടായ്മയുടെ വിജയം കൂടിയാണ് കോമൺവെൽത്ത് ഗെയിംസിലേക്കുള്ള ഈ താരങ്ങളുടെ കടന്നുവരവെന്ന് സംഘാടകർ വ്യക്തമാക്കി. വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് വലിയ മെഡൽ പ്രതീക്ഷ നൽകുന്ന ഒന്നാണ് ഈ അഭിമാന നേട്ടം.
Story Summary:
Four female judokas trained under the Axis Bank and Inspire Institute of Sport (IIS) Judo Development Program—Yamini Maurya, Unnati Sharma, Ishroop Narang, and Thakhellambam Inunganbi—have qualified for the Glasgow 2026 Commonwealth Games.


