HomeWorld15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാൻ ഫ്രാൻസ്: നിയമ...

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാൻ ഫ്രാൻസ്: നിയമ നിർമ്മാണത്തിന് പാർലമെന്റ് അംഗീകാരം | France Banning Social Media For Children

പാരീസ്: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് ഫ്രഞ്ച് പാർലമെന്റ് അന്തിമ അംഗീകാരം നൽകി. ഇതോടെ കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമായി ഫ്രാൻസ് മാറും. വരുന്ന സെപ്റ്റംബറോടെ പുതിയ നിയമം പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(France Banning Social Media For Children Under 15 Years Old)

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുമെന്ന് പ്രസിഡന്റ് എക്‌സിലൂടെ സ്ഥിരീകരിച്ചു. സെനറ്റിന്റെ അംഗീകാരത്തിന് ശേഷം നാഷണൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ 81-നെതിരെ 279 വോട്ടുകൾക്കാണ് ബില്ല് പാസ്സായത്. നിയമം പാസ്സായെങ്കിലും ഘട്ടംഘട്ടമായിട്ടായിരിക്കും നിരോധനം നടപ്പിലാക്കുക.

2026 സെപ്റ്റംബർ 1 മുതൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ അനുമതിയുണ്ടാകില്ല. 2027 ജനുവരി മുതൽ നിലവിലുള്ള 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എല്ലാ അക്കൗണ്ടുകളും പൂർണ്ണമായി ബ്ലോക്ക് ചെയ്യും.  നിയമം നടപ്പിലാക്കുന്നതിന്റെ ആദ്യ നാല് മാസത്തിനുള്ളിൽ ഫ്രാൻസിലെ മുഴുവൻ ഉപയോക്താക്കളും തങ്ങളുടെ പ്രായം വെരിഫൈ ചെയ്യേണ്ടി വരും. പ്രായപരിശോധനയ്‌ക്കുള്ള സാങ്കേതികവിദ്യകൾ നിലവിലുണ്ടെന്നും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതമായിരിക്കുമെന്നും ഡിജിറ്റൽ മിനിസ്റ്റർ ആൻ ലെ ഹെനാഫ് അറിയിച്ചു. പ്രായപരിധി കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായിരിക്കും.

സോഷ്യൽ മീഡിയ നിരോധനത്തിന് പുറമെ ഹൈസ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം തടയാനുള്ള നിർദ്ദേശവും പുതിയ നിയമത്തിലുണ്ട്. കൗമാരക്കാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെ ആപ്പുകൾ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന ഫ്രഞ്ച് പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. കഴിഞ്ഞ വർഷം ഡിസംബറിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് ഓസ്‌ട്രേലിയ ഇത്തരമൊരു നിയമം കൊണ്ടുവന്നിരുന്നു.

Story Summary

France is set to become the first EU country to ban social media for children under 15 after its Parliament approved new legislation. The law will be implemented in phases starting September 1, with existing accounts of under-15s to be blocked by January 2027.

WhatsApp Channel Banner

Latest updates

ഇന്ത്യൻ ജേഴ്സിയും മാസ്കും ധരിച്ച് ജന്തർമന്തറിൽ ഹനുമാൻകൈൻഡ്; വിദ്യാർഥി...

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി മലയാളി റാപ്പർ ഹനുമാൻകൈൻഡ് (സൂരജ് ചെറുകാട്ട്) നേരിട്ടെത്തി. ക്രോക്കോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിന്റെ ഭാഗമായാണ് അദ്ദേഹം പ്രതിഷേധവേദിയിലെത്തിയത്...

KPCC ആസ്ഥാനത്തേക്ക് നടത്തിയ BJP മാർച്ചിൽ വൻ സംഘർഷം:...

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ വൻ സംഘർഷം. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തുന്ന സമരത്തിൽ...

മയക്കുമരുന്ന് കടത്ത് കേസ്; വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ്...

മയക്കുമരുന്ന് കടത്ത്, നർക്കോട്ടിക് ടെററിസം തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട് യു.എസിൽ വിചാരണ നേരിടുന്ന വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും വീണ്ടും കോടതിയിൽ ഹാജരായി ( Nicolas Maduro...

ഉക്രെയ്ൻ സേനാ തലവൻ ഒലെക്സാണ്ടർ സിർസ്‌കിയെ പുറത്താക്കി സെലൻസ്കി:...

കീവ്: ഉക്രെയ്നിൽ ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും പിന്നാലെ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി. കരസേനാ കമാൻഡർ ഇൻ ചീഫ് ജനറൽ ഒലെക്സാണ്ടർ സിർസ്‌കിയെ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി സ്ഥാനത്തുനിന്ന്...

ഇറാൻ പ്രതിസന്ധിയിൽ ചർച്ചകൾക്ക് അമേരിക്ക തയാറെന്ന് മാർക്കോ റൂബിയോ;...

വാഷിങ്ടൺ: ഇറാൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ചർച്ചകൾക്ക് അമേരിക്ക ഇനിയും തയ്യാറാണെന്ന് യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ. എന്നാൽ ഇറാൻ ചർച്ചകളോട് കാര്യമായ ഗൗരവം കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി (US...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...