തിരുവനന്തപുരം: ന്യായമായ അടിസ്ഥാന നിരക്ക് നടപ്പിലാക്കുക, കമ്പനികൾ ഈടാക്കുന്ന അന്യായമായ കമ്മീഷൻ വെട്ടിക്കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. ‘ഓൾ കേരള ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കമ്മ്യൂണിറ്റി’യുടെ നേതൃത്വത്തിൽ ഡ്രൈവർമാർ ആപ്പ് പൂർണ്ണമായും ഓഫ്‌ലൈനാക്കിയാണ് പ്രതിഷേധിക്കുന്നത്.(Online Taxi Drivers Strike Kerala Offline Secretariat March)
സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ഡ്രൈവർമാർ ശവപ്പെട്ടിയേന്തി പ്രതിഷേധ മാർച്ച് നടത്തി. യാത്രക്കാരിൽ നിന്ന് കമ്പനികൾ വലിയ തുക ഈടാക്കുമ്പോഴും ഡ്രൈവർമാർക്ക് നൽകുന്നത് തുച്ഛമായ വരുമാനമാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
കിലോമീറ്റർ നിരക്ക് പുനർനിർണ്ണയിക്കുക, ഡ്രൈവർ സൗഹൃദ നയങ്ങൾ നടപ്പിലാക്കുക തുടങ്ങി 11 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രധാന ഓൺലൈൻ ടാക്സി സർവീസുകളെല്ലാം പണിമുടക്കിൽ പങ്കാളികളായതോടെ യാത്രക്കാർ വലയുകയാണ്.
Story Summary
Online taxi drivers in Kerala, under the banner of All Kerala Online Taxi Drivers Community, have launched an indefinite strike demanding fair wages, regulated commission rates from aggregator companies, and driver-friendly policies. Protesters held a demonstration marching with a coffin to the Secretariat while keeping services offline, causing significant inconvenience to commuters across the state.


