കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് കൗൺസിലർമാരുടെ പരസ്യമായ പിന്തുണയോടെയാണ് അവിശ്വാസം വിജയിച്ചത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കകണ്ടത്തിന് സ്ഥാനം നഷ്ടമാവുകയാണ്.(Pala municipality, No Confidence Motion Passed, Chairperson Diya Binu Out)
ആകെ 26 കൗൺസിലർമാരുള്ള പാലാ നഗരസഭയിൽ 17 പേരാണ് യോഗത്തിൽ പങ്കെടുത്തത്. ഹാജരായ 17 അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗൺസിലർമാർ, വിപ്പ് ലംഘിച്ചെത്തിയ 4 കോൺഗ്രസ് അംഗങ്ങൾ, ഒരു സ്വതന്ത്രൻ എന്നിവരാണ് പ്രമേയത്തെ പിന്തുണച്ചത്.
ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുടെ ഭരണത്തിനെതിരെ ശക്തമായ വിയോജിപ്പ് ഉന്നയിച്ചാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം സമർപ്പിച്ചത്. ഭരണം നഷ്ടമാകുന്ന അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് കർശന വിപ്പ് നൽകിയിരുന്നെങ്കിലും കൗൺസിലർമാർ ഇത് തള്ളിക്കളയുകയായിരുന്നു.
Story Summary
The no-confidence motion moved by the opposition in Pala Municipality was passed with the crucial support of Congress councillors. Following the voting outcome, Diya Binu Pulikkakandam, the youngest municipality chairperson, lost her position as four Congress members defied the party whip to vote in favor of the motion.


