ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം തുടരുന്നു. പോലീസിന്റെ കനത്ത സന്നാഹത്തെയും ബാരിക്കേഡുകളും മറികടന്ന് ചൊവ്വാഴ്ച രാവിലെ മുതൽ പ്രതിഷേധക്കാർ ജന്തർമന്തറിൽ വീണ്ടും നിലയുറപ്പിച്ചു (CJP Jantar Mantar Protest). തിങ്കളാഴ്ച നടന്ന പാർലമെന്റ് മാർച്ചിന് പിന്നാലെ സമരപ്പന്തലുകളും സ്റ്റേജുകളും പോലീസ് എടുത്തുമാറ്റിയിരുന്നുവെങ്കിലും, സമരം തുടരുമെന്ന CJP-യുടെ പ്രഖ്യാപനത്തെത്തുടർന്ന് പ്രവർത്തകർ വീണ്ടും സ്ഥലത്തെത്തുകയായിരുന്നു. പ്രദേശത്ത് പോലീസിന്റെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെയും (RAF) വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.
നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം തിങ്കളാഴ്ച വലിയ സംഘർഷത്തിനാണ് വഴിവെച്ചത്. പാർലമെന്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറിലധികം പോലീസുകാരും അറുപതിലധികം സമരക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. സംഘർഷത്തിൽ എഴുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, സനം വാങ്‌ചുക്കിന്റെ മോചനം, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രദാന്റെ രാജി, നീറ്റ് പരീക്ഷാ വിവാദത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം എന്നീ മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം തുടരുന്നത്. സനം വാങ്‌ചുക്ക് ആശുപത്രിയിൽ നിരാഹാര സമരം തുടരുകയാണ്.
Summary: Protesters associated with the Cockroach Janta Party (CJP) have reclaimed Jantar Mantar to continue their demonstrations following a day of violent clashes and police action during Monday’s “Sansad Chalo” march. Despite heavy security deployment and the removal of tents by Delhi Police, protest leaders have vowed to press on with their demands, including the resignation of Education Minister Dharmendra Pradhan and the unconditional release of detained students.


