HomeEntertainmentമുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരായ പരാമർശം: ധ്യാൻ ശ്രീനിവാസന്റെ പഴയ വീഡിയോ വീണ്ടും...

മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരായ പരാമർശം: ധ്യാൻ ശ്രീനിവാസന്റെ പഴയ വീഡിയോ വീണ്ടും ചർച്ചയാകുന്നു | Dhyan Social Media Backlash

നടൻ ധ്യാൻ ശ്രീനിവാസൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. താൻ മുഖ്യമന്ത്രിയായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു അവാർഡ് ചടങ്ങിൽ ധ്യാൻ നടത്തിയ തമാശരൂപേണയുള്ള മറുപടിയാണ് ഇപ്പോൾ തമിഴ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Dhyan Social Media Backlash)

അവാർഡ് ചടങ്ങിൽ അവതാരകയുടെ ചോദ്യത്തിന് മറുപടിയായി, താൻ ആദ്യം ‘അമ്മ’യുടെ പ്രസിഡന്റാകുമെന്നും അതിനുശേഷം മുഖ്യമന്ത്രിയാകുമെന്നും ധ്യാൻ പറയുന്നു. “13 വർഷത്തിന് ശേഷം ജോസഫ് വിജയ് ‘എൻഡ്രും നാൻ’ എന്ന് പറഞ്ഞ് വരും. പുള്ളി ചെയ്തതൊന്നും ഞാൻ ചെയ്യില്ല, അതൊക്കെ മോശമാണ്,” എന്ന് ചിരിച്ചുകൊണ്ട് ധ്യാൻ പറയുന്ന വീഡിയോയാണ് ഇപ്പോൾ തമിഴ് ആരാധകർ കുത്തിപ്പൊക്കിയത്.

നേരത്തെ, താൻ മുഖ്യമന്ത്രിയായാൽ നവ്യ നായർ സാരിയുടുത്ത് മുന്നിലുണ്ടാകണം എന്ന് ധ്യാൻ പറഞ്ഞത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഈ വീഡിയോയ്ക്ക് പിന്നാലെ പഴയ വീഡിയോ കൂടി വൈറലായതോടെ, തമിഴ്നാട് മുഖ്യമന്ത്രിയെ പരിഹസിക്കുന്നത് ധ്യാൻ തുടരുകയാണെന്ന് ആരോപിച്ച് ആരാധകർ സൈബർ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. പരിധിവിട്ടുള്ള ഇത്തരം തമാശകൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നു. തമിഴ് ഓൺലൈൻ ചാനലുകൾ ഈ വീഡിയോ റിപ്പോർട്ട് ചെയ്തതോടെ തമിഴ്നാട്ടിലും ധ്യാനിന്റെ സിഎം ട്രോളുകൾ ട്രെൻഡിംഗായി മാറി.

Summary: Actor Dhyan Sreenivasan is facing renewed backlash in Tamil Nadu following a resurfaced video in which he sarcastically comments on Chief Minister C. Joseph Vijay. This comes after his earlier controversial remark about having actress Navya Nair in a saree if he became Chief Minister, leading to intense cyber criticism and calls from fans to refrain from making offensive remarks about the political leader.

WhatsApp Channel Banner

Latest updates

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

നവകേരള ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം: ഡിജിപിക്ക് വിശദീകരണം...

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം ഡിജിപിക്ക് വിശദീകരണം...

മുയലുകളെ തടയാൻ ഓസ്‌ട്രേലിയ മരുഭൂമിയിലൂടെ പണിതത് 5,500 കിലോമീറ്റർ...

ഒരു ചെറിയ മൃഗം ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ആവാസവ്യവസ്ഥയെയും എത്രമാത്രം തകിടംമറിക്കുമെന്ന് അറിയാമോ? പത്തൊൻപതാം നൂറ്റാണ്ടിൽ ഓസ്‌ട്രേലിയയിൽ സംഭവിച്ചത് അതാണ്. ആ പ്രകൃതിദുരന്തത്തെ പ്രതിരോധിക്കാൻ മനുഷ്യൻ തീർത്ത പ്രതിരോധവ്യൂഹമാണ് ലോകത്തിലെ ഏറ്റവും നീളംകൂടിയ...

പാർലമെന്റ് മാർച്ചിനു നേരെ ലാത്തിച്ചാർജ്: മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി...

ന്യൂഡൽഹി: പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പ്രതികരണവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ (arvindkejriwal student protest). സമാധാനപരമായി സമരം ചെയ്ത...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും...

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ (Rahul gandhi arrested delhi)....

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...