HomeKeralaമണ്ണൂരിൽ CPIക്ക് കനത്ത തിരിച്ചടി: 200ലേറെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ CPMലേക്ക്...

മണ്ണൂരിൽ CPIക്ക് കനത്ത തിരിച്ചടി: 200ലേറെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ CPMലേക്ക് | Mass Defection In Palakkad

പാലക്കാട്: ഒറ്റപ്പാലം മണ്ണൂരിൽ ഭരണകക്ഷിയായ എൽഡിഎഫിലെ മുഖ്യ ഘടകകക്ഷികൾക്കിടയിൽ വൻ രാഷ്ട്രീയ ഭൂചലനം. സിപിഐ ബന്ധം ഉപേക്ഷിച്ച് ഇരുനൂറിലധികം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് ഒന്നിച്ച് സിപിഎമ്മിലേക്ക് ചേക്കേറിയത്.(Mass Defection In Palakkad Over 200 CPI Members Switch To CPM In Mannur)

ഇവരോടൊപ്പം സിപിഐ മണ്ഡലം കമ്മിറ്റിയിലെ മൂന്ന് പ്രമുഖ നേതാക്കളും പതിനഞ്ചോളം ലോക്കൽ കമ്മിറ്റി അംഗങ്ങളും പാർട്ടി വിട്ടിട്ടുണ്ട്. മണ്ണൂരിൽ നടന്ന പ്രത്യേക ചടങ്ങിൽ സിപിഎമ്മിലേക്ക് തിരികെയെത്തിയ പ്രവർത്തകരെയും നേതാക്കളെയും പാർട്ടി നേതൃത്വം ഔദ്യോഗികമായി സ്വീകരിച്ചു. ദീർഘകാലത്തെ രാഷ്ട്രീയ ഭിന്നതകൾക്കൊടുവിലാണ് മണ്ണൂരിലെ ഈ കൂട്ടത്തോടെയുള്ള പാർട്ടി മാറ്റം.

മുൻപ് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2017-ൽ സിപിഎം വിട്ട് സിപിഐയിലേക്ക് പോയ പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ് ഇപ്പോൾ 9 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പഴയ തട്ടകത്തിലേക്ക് തന്നെ മടങ്ങിയെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി പാലക്കാട് ജില്ലയിൽ സിപിഐക്ക് ഏറ്റവും ശക്തമായ അടിത്തറയും സ്വാധീനവുമുള്ള പ്രദേശങ്ങളിൽ ഒന്നായിരുന്നു മണ്ണൂർ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് മണ്ണൂരിലുണ്ടായ പ്രാദേശിക തർക്കങ്ങളാണ് ഇപ്പോഴത്തെ കൂട്ടരാജിക്കും രാഷ്ട്രീയ മാറ്റത്തിനും വഴിതെളിച്ചത്.

Story Summary

In a major political shift in Palakkad’s Mannur, over 200 CPI branch committee members, along with 3 constituency committee members and 15 local committee members, left the party to join CPM. These workers had previously shifted from CPM to CPI in 2017. The mass resignation follows organizational action.

WhatsApp Channel Banner

Latest updates

ഫോക്ക്‌ലാൻഡ് ബാനർ വിവാദം: അർജന്റീന താരങ്ങളുടെ UK വിസ...

ലണ്ടൻ: 2026 ഫിഫ ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ ജയത്തിന് പിന്നാലെ, തർക്കപ്രദേശമായ ഫോക്ക്‌ലാന്റ് ദ്വീപുകളെച്ചൊല്ലി അർജന്റീന താരങ്ങൾ നടത്തിയ ആഘോഷം ബ്രിട്ടനിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചു. "ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്" (ഫാക്ക്‌ലാന്റ്...

പൊലീസ് ജീപ്പിന് പിഴയിട്ട സംഭവം: എം.വി.ഐയ്‌ക്കെതിരെ നടപടിയെടുത്തെന്ന് ഗതാഗത...

തൃശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട എം.വി.ഐ പി.വി. ബിജുവിന്റേത് അമിതാവേശമായിരുന്നുവെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കാനാകില്ലെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോട്...

ഗയാനയിൽ ബോട്ട് മറിഞ്ഞ് ദുരന്തം; 27 മൃതദേഹങ്ങൾ കണ്ടെടുത്തു,...

ഗയാന തീരത്തുണ്ടായ വലിയ ബോട്ട് ദുരന്തത്തിൽ 27 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു (Guyana Ferry Disaster). രാജ്യത്തിന്റെ തലസ്ഥാനമായ ജോർജ്ജ്ടൗണിൽ നിന്ന് പോർട്ട് കൈതുമയിലേക്ക് 179 യാത്രികരുമായി പോയ എംവി...

4 രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലെ ടെൻഡർ നടപടികൾ: ഹൈക്കോടതി...

ന്യൂഡൽഹി: അബുദാബി, കുവൈറ്റ്, സിംഗപ്പൂർ, കാൻബെറ (ഓസ്ട്രേലിയ) എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ കോൺസുലർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങൾ സ്വകാര്യ ഏജൻസികൾക്ക് നൽകാനുള്ള ടെൻഡർ പ്രക്രിയ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

DON'T MISS

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...