HomeKeralaഉറങ്ങിക്കിടന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകീറി തെരുവ് നായ: മലപ്പുറത്ത്...

ഉറങ്ങിക്കിടന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകീറി തെരുവ് നായ: മലപ്പുറത്ത് 3 പേർക്ക് കൂടി തെരുവ് നായ ആക്രമണത്തിൽ പരിക്ക്, ആശങ്ക | Stray Dog attack

മലപ്പുറം: ഒതുക്കുങ്ങലിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ ക്രൂരമായി കടിച്ചു കീറി. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്.(Stray Dog attack, Malappuram Five Month Old Baby Attacked By Stray Dog )

നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടന്ന സമയത്താണ് തെരുവ് നായ അകത്തുകയറിയത്. തുടർന്ന് മുറിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കടിച്ചുകീറുകയായിരുന്നു.

കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ നായയെ അടിച്ചോടിക്കുകയായിരുന്നു. കുഞ്ഞിനെ കൂടാതെ പ്രദേശത്തെ മറ്റ് മൂന്ന് പേർക്കും ഇതേ തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. ഇവർക്കും ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. മേഖലയിൽ തെരുവ് നായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Story Summary

A five-month-old infant was brutally attacked and injured by a stray dog inside a house in Othukkungal, Malappuram. The dog entered through an open door and attacked the sleeping baby, who has been rushed to Manjeri Medical College. The same stray dog also bit three other individuals in the locality, triggering intense protests from residents demanding immediate action against the stray dog menace.

WhatsApp Channel Banner

Latest updates

‘അടുത്ത ചിത്രത്തിന് കുറഞ്ഞത് 3 വർഷമെടുക്കും’: ‘ദി ഒഡീസി’ക്ക്...

ഹോളിവുഡിലെ മാന്ത്രിക സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നതിനിടെ നിർണ്ണായക പ്രഖ്യാപനവുമായി സംവിധായകൻ. തന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം അടുത്ത ഒരു സിനിമ...

‘ചലോ സൻസദ്’ മാർച്ചിൽ വൻ സംഘർഷം, ഡൽഹി യുദ്ധക്കളം:...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ അട്ടിമറികളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പാർലമെന്റിലേക്ക് നടത്തിയ 'ചലോ സൻസദ്' മാർച്ചിൽ തലസ്ഥാന നഗരിയിൽ വൻ...

മധ്യേഷ്യൻ പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.7%; സാമ്പത്തിക...

ന്യൂഡൽഹി: മധ്യേഷ്യയിലെ യുദ്ധവും പ്രതിസന്ധികളും നിലനിൽക്കുമ്പോഴും ഇന്ത്യ 7.7 ശതമാനം വളർച്ചാ നിരക്ക് നിലനിർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയത് രാജ്യത്തിന്റെ അന്തർലീനമായ...

മഹാരാഷ്ട്രയിൽ ദാരുണമായ വാഹനാപകടം; കാർ ട്രക്കിനടിയിൽപ്പെട്ട് കത്തിനശിച്ചു, ആറുപേർ...

മഹാരാഷ്ട്രയിലെ വാർധയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് തീപിടിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങളടക്കം ആറുപേർ വെന്തുമരിച്ചു. മുംബൈ-നാഗ്പൂർ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ്‌വേയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം (Wardha Road Accident). പൂനെയിൽ നിന്ന് വാർധയിലേക്ക് പോവുകയായിരുന്ന...

‘സർക്കാരിനെ ഭീഷണിപ്പെടുത്തി തീരുമാനിക്കാൻ നോക്കേണ്ട’: CJP പ്രക്ഷോഭത്തിനെതിരെ കങ്കണ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തിനെതിരെയും അതിശക്തമായ ഭാഷയിൽ പ്രതികരിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്. പാർലമെന്റിന്റെ...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...