HomeNational'ചലോ സൻസദ്' മാർച്ചിൽ വൻ സംഘർഷം, ഡൽഹി യുദ്ധക്കളം: സമരപ്പന്തൽ പോലീസ്...

‘ചലോ സൻസദ്’ മാർച്ചിൽ വൻ സംഘർഷം, ഡൽഹി യുദ്ധക്കളം: സമരപ്പന്തൽ പോലീസ് പൊളിച്ചുനീക്കി, JP നദ്ദയെ കണ്ട് CJP പ്രതിനിധി സംഘം, അമിത് ഷായെ കണ്ട് ധർമ്മേന്ദ്ര പ്രധാൻ | CJP Chalo Sansad March

ന്യൂഡൽഹി: നീറ്റ് പരീക്ഷാ അട്ടിമറികളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പാർലമെന്റിലേക്ക് നടത്തിയ ‘ചലോ സൻസദ്’ മാർച്ചിൽ തലസ്ഥാന നഗരിയിൽ വൻ സംഘർഷം. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച ജന്തർ മന്ദറിൽ നിന്ന് ആരംഭിച്ച മാർച്ചാണ് കനത്ത പോലീസ് സന്നാഹത്തെ തുടർന്ന് യുദ്ധക്കളമായി മാറിയത്.(CJP Chalo Sansad March, Delhi Turns Into Fortress As CJP Parliament March Over NEET Row Ends In Clashes)

പ്രതിഷേധം ശക്തമായതോടെ സെൻട്രൽ ഡൽഹിയിലെ പല ഭാഗങ്ങളിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. കൂടാതെ അഞ്ച് പ്രമുഖ മെട്രോ സ്റ്റേഷനുകളുടെ എക്സിറ്റുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ കടുത്ത അടിച്ചമർത്തൽ നടപടികളുമായി ഡൽഹി പോലീസ്. ആഴ്ചകളായി പ്രതിഷേധം തുടരുന്ന ജന്തർ മന്ദറിലെ സമരപ്പന്തലിൽ കയറി സമരക്കാരെ പോലീസ് അടിച്ചോടിച്ചു. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്ക് അടക്കമുള്ള പ്രമുഖർ നിരാഹാരം അനുഷ്ഠിച്ചിരുന്ന സമരവേദിയാണ് പോലീസ് പൊളിച്ച് നീക്കിയത്. സമരപ്പന്തലിലെ താൽക്കാലിക ഷീറ്റുകളും ബാരിക്കേഡുകളും പോലീസ് ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് പൊളിച്ചുമാറ്റി. പ്രദേശത്ത് കനത്ത തോതിൽ ദ്രുതകർമസേനയെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

തുടർന്ന് ജന്തർ മന്ദറിൽ വീണ്ടും വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കസ്റ്റഡിയിൽ നിന്ന് വിട്ടയക്കപ്പെട്ടതിന് പിന്നാലെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ സമരക്കാർ വീണ്ടും സംഘടിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചു. എന്നാൽ കിലോമീറ്ററുകൾക്ക് മുൻപേ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് ഇവരെ തടഞ്ഞു. പാർലമെന്റ് മന്ദിരത്തിന് തൊട്ടടുത്ത് വെച്ചും പ്രതിഷേധക്കാർക്ക് നേരെ പോലീസ് അതിശക്തമായി ലാത്തിച്ചാർജ്ജ് നടത്തുകയും തുടർച്ചയായി കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷം നിയന്ത്രണാതീതമായതോടെ പാർലമെന്റിന്റെ എല്ലാ പ്രവേശന കവാടങ്ങളും അടച്ചുപൂട്ടി സുരക്ഷ വർദ്ധിപ്പിച്ചു. ഡൽഹി നഗരത്തിലുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ മെട്രോ സ്റ്റേഷനുകൾക്കുള്ളിലും സിജെപി പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചതോടെ അഞ്ച് പ്രധാന മെട്രോ സ്റ്റേഷനുകൾ പൂർണ്ണമായി അടച്ചിട്ടു.

പ്രതിഷേധം ആളിപ്പടരുന്നതിനിടെ രാഷ്ട്രീയ കേന്ദ്രങ്ങളിലും നിർണായക നീക്കങ്ങൾ ആരംഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ, അദ്ദേഹം പാർലമെന്റ് മന്ദിരത്തിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. നീറ്റ് പരീക്ഷാ തട്ടിപ്പിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി രോഷം ഇരമ്പുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഈ കൂടിക്കാഴ്ചയിൽ ഉണ്ടായേക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സിജെപി പ്രവർത്തകരുമാണ് മാർച്ചിൽ പങ്കെടുത്തത്. എന്നാൽ മാർച്ചിന് പോലീസ് അനുമതി നിഷേധിക്കുകയും ബിഎൻഎസ്എസ് 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മാണ്ഡി ഹൗസിൽ നിന്ന് ജന്തർ മന്ദറിലേക്ക് നീങ്ങിയ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നേരിയ രീതിയിൽ ലാത്തിച്ചാർജ്ജ് നടത്തി. ശാസ്ത്രി ഭവന് സമീപം സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പാർലമെന്റ് സ്ട്രീറ്റിലുണ്ടായ ഈ കല്ലേറിലും സംഘർഷത്തിലും നിരവധി ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. സമാധാനപരമായി മാർച്ച് നടത്തിയ തങ്ങളെ പോലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആരോപിച്ചു. ഇതിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും ആരോപണമുയർന്നു.

സംഘർഷം കനക്കുന്നതിനിടെ കേന്ദ്ര ഗവൺമെന്റ് പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറായതോടെ സിജെപി പ്രതിനിധി സംഘം കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. 10 മിനിറ്റ് നീണ്ട ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചത്. പരീക്ഷാ അട്ടിമറികളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കുക. ആശുപത്രിയിൽ നിരാഹാര സമരം തുടരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ പോലീസ് തടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കുക. നീറ്റ് പരീക്ഷാ അട്ടിമറികളെ തുടർന്ന് ആത്മഹത്യ ചെയ്ത മുഴുവൻ വിദ്യാർത്ഥികളുടെയും കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം ധനസഹായം നൽകുക. ഈ ആവശ്യങ്ങൾ ഗവൺമെന്റിന്റെ ഉന്നതതലത്തിൽ ചർച്ച ചെയ്യാമെന്ന് മന്ത്രി ജെ.പി. നദ്ദ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും, വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ജനപ്രതിനിധികൾ പാർലമെന്റിനകത്ത് പിന്തുണ നൽകണമെന്നും സിജെപി അഭ്യർത്ഥിച്ചു.

Story Summary

The CJP’s “Chalo Sansad” march to the Parliament turned violent in central Delhi, prompting authorities to suspend mobile internet and detain party founder Abhijeet Dipke. Following clashes and tear gas deployment by the police, a CJP delegation met Union Minister J.P. Nadda to demand the immediate resignation of Education Minister Dharmendra Pradhan and the release of Sonam Wangchuk.

WhatsApp Channel Banner

Latest updates

സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ: കുറഞ്ഞത് ഒരു മരണം,...

ഗാങ് ടോക്: സിക്കിമിലെ നാംചി ജില്ലയിലുള്ള ടീസ്റ്റ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 27 തൊഴിലാളികൾ കുടുങ്ങി. ഒരാൾ മരിച്ചതായാണ് വിവരം. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.40 ഓടെ സബർഡംഗിലാണ് അപകടമുണ്ടായത്.(Sikkim tunnel...

MGRലൂടെ തമിഴ്‌നാട് രാഷ്ടീയം കണ്ട അപൂർവ്വ നിമിഷം: 5...

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് എം ജി ആറിലൂടെ ലോകം കണ്ട അപൂർവ്വമായൊരു ചരിത്ര നിമിഷം നടൻ വിജയ്‌യിലൂടെ ആവർത്തിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് തൊട്ടുപിന്നാലെ വിജയ് നായകനായ 'ജനനായകൻ'...

‘സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിലാണ് വിശ്വസിക്കുന്നത്, കാനഡയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ല’: ...

ഒട്ടാവ: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് 50 ശതമാനം നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിലാണ് കാനഡ വിശ്വസിക്കുന്നതെന്നും രാജ്യത്തെ...

US – കാനഡ വ്യാപാരയുദ്ധം രൂക്ഷമാകുന്നു: കാനഡയ്ക്കു മേൽ...

വാഷിങ്ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങളോട് കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യു.എസിൽ നിന്നുള്ള കാറുകൾ, മദ്യം, ക്ഷീര...

വയനാട്ടിൽ വീണ്ടും ഷിഗെല്ല ഭീതി: എൻജിനീയറിങ് വിദ്യാർഥിക്ക് രോഗബാധ...

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ഷിഗെല്ല സാന്നിധ്യം കണ്ടെത്തി. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.(Shigella confirmed in Wayanad engineering student) കഴിഞ്ഞ...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...